വാഷിംഗ്ടൺ : ലോകത്തിലെ ആദ്യത്തെ പക്ഷിപ്പനി ബാധിച്ചുള്ള മനുഷ്യ മരണം റിപ്പോർട്ട് ചെയ്തു. യുഎസിലെ വാഷിംഗ്ടൺ സ്വദേശിയായ വയോധികനാണ് മരിച്ചത്. മനുഷ്യരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പക്ഷിപ്പനി വകഭേദം മൂലമുള്ള അണുബാധയെ തുടർന്നാണ് വാഷിംഗ്ടൺ നിവാസി മരിച്ചതെന്ന് യു എസ് ആരോഗ്യ വകുപ്പ് അറിയിച്ചു.
വാഷിംഗ്ടൺ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് പുറത്തിറക്കിയ ഒരു അപ്‌ഡേറ്റ് അനുസരിച്ച്, പക്ഷിപ്പനി ബാധിച്ച് മരിച്ചയാൾ പ്രായമായ ആളായിരുന്നു. മരിച്ചയാൾ കോഴികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അവിടെ നിന്നായിരിക്കാം അദ്ദേഹത്തിന് അണുബാധ പിടിപെട്ടതെന്ന് കരുതുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മരിച്ചയാളുമായി അടുത്തിടപഴകിയ എല്ലാവരെയും നിരീക്ഷിച്ചുവരികയാണ് എന്ന് സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പക്ഷിപ്പനിയുടെ പുതിയ വകഭേദമായ H5N5 ആണ് വയോധികന് ബാധിച്ചത് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതമായ ഒരു കോശത്തിൽ നിന്ന് വൈറസ് പുറത്തുവിടാനും അയൽ കോശങ്ങളിലേക്ക് വ്യാപിക്കാനും സഹായിക്കുന്ന ഒരു പ്രോട്ടീനിൽ H5N5 ഉം H5N1 ഉം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Discussion about this post