എറണാകുളം : തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന ചുവന്ന പട്ട് പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് തീവെട്ടിയായി ഉപയോഗിച്ചു എന്നാണ് പരാതി ഉയർന്നിട്ടുള്ളത്. വൃശ്ചികോത്സവം എഴുന്നള്ളിപ്പിൽ ദേവന് മുൻപിൽ കത്തിച്ചു പിടിക്കുന്ന തീവെട്ടിയിലാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സമർപ്പിച്ച ശേഷം ഉപേക്ഷിച്ച തുണി ഉപയോഗിച്ചത്.
പരാതി ഉയർന്നതോടെ വൃശ്ചികോത്സവത്തിന് തീവെട്ടിയായി ഉപയോഗിച്ചിരുന്ന ചുവന്ന തുണികൾ മുഴുവൻ മാറ്റാൻ ദേവസ്വം ഉത്തരവിട്ടു. പകരമായി പുതിയ വെളുത്ത തുണികൾ വാങ്ങാനും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.













Discussion about this post