ഇസ്ലാമാബാദ് : പാകിസ്താൻ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ആക്രമണം. സ്ഫോടനവും വെടിവെപ്പും നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സ്ഥിരീകരിച്ചു.
പെഷവാറിലെ പാകിസ്താൻ അർദ്ധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ (എഫ്‌സി) ആസ്ഥാനത്ത് ആണ് ആക്രമണം നടന്നത്.
അതിക്രമിച്ചു കയറിയ ഏതാനും തോക്കുധാരികൾ സംഘടിതമായി ആക്രമണം നടത്തുകയായിരുന്നു. പാകിസ്താനിൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. ഈ വർഷം ആദ്യം, ക്വറ്റയിലെ അർദ്ധസൈനിക സേന ആസ്ഥാനത്തിന് പുറത്ത് ഉണ്ടായ ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.











Discussion about this post