ഫരീദാബാദിലെ വിവാദ സർവകലാശാല അൽ ഫലാഹിന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന പദവി ദുരുപയോഗം ചെയ്തുവെന്നും അതു പിൻവലിക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നുമാണ് ആവശ്യം.
ചെങ്കോട്ട സ്‌ഫോടനത്തിൽ സർവകലാശാലയിലെ ഡോക്ടർമാരായിരുന്ന ഭീകരരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.നാക് അക്രഡിറ്റേഷൻ ഉണ്ടെന്ന തരത്തിൽ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചതിനും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.
യുജിസി വ്യവസ്ഥ അനുസരിച്ചു കേന്ദ്ര ധനസഹായം ലഭിക്കാൻ അർഹതയുള്ള സ്ഥാപനമല്ല അൽ ഫലാഹ്. എന്നാൽ, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെയും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെയും ഒട്ടേറെ സ്‌കോളർഷിപ്പുകളും ധനസഹായങ്ങളും സ്ഥാപനത്തിനു ലഭിച്ചെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. 2016 ൽ 10 കോടി രൂപയും 2015 ൽ 2600 വിദ്യാർഥികൾക്കായി 6 കോടി രൂപയും സ്‌കോളർഷിപ് ഇനത്തിൽ ലഭിച്ചു. ജമ്മു കശ്മീർ വിദ്യാർഥികൾക്കുള്ള എഐസിടിഇയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായി 1.10 കോടി രൂപ സ്‌കോളർഷിപ്പായി ലഭിച്ചിട്ടുണ്ട്.












Discussion about this post