ജി20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനായി ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് സിറിൽ റാമഫോസ. ദൗത്യം പ്രതീക്ഷിച്ചതിലും ഭയാനകമായിരുന്നുലെന്നും ഒരുപക്ഷേ ഞങ്ങൾ ഓടിപ്പോയേനെ എന്നും ജോഹന്നാസ്ബർഗിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
നിർണായകമായ ഈ സംഭവം ഇന്ത്യ കൈകാര്യം ചെയ്തതിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചതായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. ജി20 ആതിഥേയത്വം വഹിക്കുന്നതിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി… ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നിങ്ങൾ ഞങ്ങളോട് പറയണമായിരുന്നു, ഒരുപക്ഷേ ഞങ്ങൾ ഓടിപ്പോകുമായിരുന്നു,’ റമാഫോസ ചിരിച്ചുകൊണ്ട് പറഞ്ഞു
2023ൽ ഇന്ത്യ ഗ്രൂപ്പിനെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ദക്ഷിണാഫ്രിക്ക സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്ന് റമാഫോസ പറഞ്ഞു. ‘ജി20 യുടെ നിങ്ങളുടെ ആതിഥേയത്വത്തിൽ നിന്ന് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു, നിങ്ങളുടേത് അതിശയകരമായിരുന്നു… നമ്മൾ നിർമ്മിക്കുന്നത് വളരെ ചെറുതാണ്,’ അദ്ദേഹം പറഞ്ഞു. ‘ചെറുത് എപ്പോഴും മനോഹരമാണെന്നായിരുന്നു പ്രധാനമന്ത്രി മോദി ഉടൻ തന്നെ മറുപടി നൽകിയത്.












Discussion about this post