ഇന്ത്യയുടെ പ്രതിരോധശക്തി ഉപകരണങ്ങളിൽ വിശ്വാസം അർപ്പിച്ച് ലോകരാജ്യങ്ങൾ. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന് ആവശ്യക്കാർ ഏറുകയാണെന്നാണ് റിപ്പോർട്ട്. ഈ മിസൈലുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ഇതുവരെ 40,000 കോടിയിലധികം രൂപയുടെ അന്തിമകരാറിന് രീപം നൽകിയെന്നാണ് വിവരം.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം ബ്രഹ്‌മോസിന്റെ ശക്തി തെളിഞ്ഞതോടെ ആവശ്യക്കാർ ഏറി. പാക് വ്യോമതാവളങ്ങളെ തവിടുപൊടിയാക്കിയതും ലോകരാജ്യങ്ങളെ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹേ്മോസ്, അടുത്തിടെ നടന്ന ദുബായ് എയർഷോയിൽ പ്രദർശിപ്പിച്ചതും ഡിമാൻഡ് വർധിക്കാൻ കാരണമായി.
അടുത്തിടെ ഇന്തോനേഷ്യ ഇന്ത്യയുടെ ബ്രഹ്‌മോസിനായി താത്പര്യം അറിയിച്ചിരുന്നു. ഫിലിപ്പിൻസിന് മിസൈലുകൾ കൈമാറിയതിന് പിന്നാലെയായിരുന്നു ഇന്തോനേഷ്യ താത്പര്യം അറിയിച്ച് രംഗത്തെത്തിയത്. നിലവിൽ ഇന്ത്യയുടെ പക്കൽ 450 കിലോമീറ്റർ പ്രഹരപരിധിയുള്ള ബ്രഹ്‌മോസ് മിസൈലുകളുണ്ട്.









Discussion about this post