ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിൽ ഇന്ന് നടന്ന ധ്വജാരോഹണ ചടങ്ങിനെതിരെ വിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി മോദി രാഷ്ട്രീയ നേട്ടത്തിനായി മതവികാരം ഉണർത്തുകയാണ് എന്ന് കോൺഗ്രസ് എംപി റാഷിദ് ആൽവി കുറ്റപ്പെടുത്തി. 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി രാമക്ഷേത്ര വിഷയം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും റാഷിദ് ആൽവി ആരോപിച്ചു.
നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൽ നിന്ന് മതേതരത്വത്തെക്കുറിച്ച് പഠിക്കണമെന്നും റാഷിദ് ആൽവി അഭിപ്രായപ്പെട്ടു. “ഭരണഘടന പ്രകാരം ഈ രാജ്യത്തിന് മതമില്ല. പിന്നെ എന്തിനാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പതാക ഉയർത്തുന്നത്? ഒരു മസ്ജിദിലോ ക്രിസ്ത്യൻ പള്ളിയിലോ ഗുരുദ്വാരയിലോ മോദി ഇങ്ങനെ ചെയ്യുമോ? ഇത് രാഷ്ട്രീയനേട്ടത്തിനുള്ള പതാക ഉയർത്തൽ ആണ്” എന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.









Discussion about this post