കേരളത്തിൽ പ്രൈമറി സ്‌കൂളുകളില്ലാത്ത പ്രദേശങ്ങളിൽ സ്‌കൂളുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കർശനനിർദ്ദേശം നൽകി സുപ്രീംകോടതി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകളില്ലാത്ത പ്രദേശങ്ങളിൽ നിർബന്ധമായും സ്‌കൂളുകൾ അനുവദിക്കണമെന്നാണ് കോടതി നിർദേശിച്ചത്.
ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്‌കൂളുകളും മൂന്നു കിലോമീറ്റർ പരിധിയിൽ അപ്പർ പ്രൈമറി സ്‌കൂളുകളുകളില്ലെങ്കിലും യുപി സ്‌കൂളുകളും സ്ഥാപിക്കാനാണ് നിർദേശം. മഞ്ചേരിയിലെ എളമ്പ്രയിൽ സ്‌കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദേശം എളാമ്പ്രയിൽ അടിയന്തരമായി എൽപി സ്‌കൂൾ സ്ഥാപിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
രാജ്യത്ത് നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനമായ കേരളം സർക്കാർ സ്‌കൂൾ സ്ഥാപിക്കുന്നതിനെ എന്തിന് എതിർക്കണമെന്ന് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സർക്കാരിനോട് ഈ ചോദ്യം ഉന്നയിച്ചത്.
ന്നാം ഘട്ടത്തിൽ, നിലവിൽ എൽപി,യുപി സ്‌കൂളുകൾ പ്രവർത്തിക്കാത്ത എല്ലാ പ്രദേശങ്ങളും സർക്കാർ തിരിച്ചറിയണം.രണ്ടാം ഘട്ടത്തിൽ, ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്‌കൂളോ 3-4 കിലോമീറ്റർ ചുറ്റളവിൽ യുപി സ്‌കൂളോ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകൾ സ്ഥാപിക്കണം. ദുർഘടമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളുള്ള പ്രദേശങ്ങളിൽ കാലതാമസം കൂടാതെ സ്‌കൂളുകൾ സ്ഥാപിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു
പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉടൻ ഫണ്ടില്ലെങ്കിൽ, താൽക്കാലിക ക്രമീകരണമായി ചില സ്വകാര്യ കെട്ടിടങ്ങൾ കണ്ടെത്തി സ്‌കൂളുകൾ സ്ഥാപിക്കാം. എന്നാൽ ഈ താൽക്കാലിക ക്രമീകരണം എന്നെന്നേക്കുമായി തുടരാൻ കഴിയില്ലെന്നും, ഇതിനായി ആവശ്യമായ ബഡ്ജറ്റ് വിഹിതം നീക്കിവെക്കണമെന്നും ചീഫ് ജസ്റ്റിസ് കാന്ത് വ്യക്തമാക്കി.പുതിയ സ്‌കൂളുകൾ പ്രവർത്തനക്ഷമമാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി, സ്ഥിരം നിയമനം നടക്കുന്നതുവരെ വിരമിച്ച അധ്യാപകരെ ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാനും കോടതി അനുമതി നൽകി. ഈ കരാർ പരമാവധി ഒരു വർഷം വരെ നീട്ടാവുന്നതാണ്. സ്‌കൂളുകൾ സ്ഥാപിക്കാൻ ഉപയോഗിക്കാവുന്ന ഭൂമിയുടെ വിശദാംശങ്ങൾ, സൗജന്യമായി ലഭ്യമെങ്കിൽ, ഗ്രാമപഞ്ചായത്തുകൾ സംസ്ഥാനത്തിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.









Discussion about this post