പുതുക്കാട് : ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളോട് യോജിക്കാനാകില്ലെന്ന് രാഹുല്‍ ഈശ്വര്‍. ഇന്ത്യയെ
തുണ്ടം തുണ്ടമാക്കും എന്നു പ്രസംഗിക്കുന്നവരെയാണ് ജെഎന്‍യുവില്‍ കണ്ടത്. താന്‍ നേരില്‍ കണ്ട കാര്യങ്ങള്‍ കേരളത്തില്‍ സംസാരിച്ചപ്പോള്‍, തനിക്കൊപ്പം നില്‍ക്കാന്‍ ബി.ജെ.പി. മാത്രമാണുണ്ടായത്. എന്‍.ഡി.എ. പുതുക്കാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ പലപ്പോഴും പക്ഷപാതപരമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രിയാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കീര്‍ത്തി ഉയര്‍ത്തി ഭാരതീയരുടെ അഭിമാനമായി മാറിയ നരേന്ദ്ര മോദി സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമായ ഭരണമാണ് നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു. ദേശീയപാതയോരത്ത് കെട്ടിയുയര്‍ത്തിയ തെരഞ്ഞെടുപ്പു കാര്യാലയത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ബാബു അദ്ധ്യക്ഷനായി. സ്ഥാനാര്‍ത്ഥി എ.നാഗേഷ് മറ്റ് ബിജെപി നേതാക്കള്‍ കെ.പി.എം.എസ്. ബിഡിജെസ് നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post