തമിഴ്‌നാട്ടിൽ മന്ത്രി എസ് പെരിയകറുപ്പൻ വിവാദത്തിൽ. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പിറന്നാളാഘോഷത്തിൽ അൽപ്പവസ്ത്രധാരികളായ പെൺകുട്ടികൾ നടത്തിയ നൃത്തത്തിന് കയ്യടിക്കുന്ന വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്.
വേദിയിൽ നൃത്തം അവതരിപ്പിക്കുമ്പോൾ ഡിഎംകെ മന്ത്രി മുൻ നിരയിൽ ഇരിക്കുന്നതായി കാണാം. നൃത്തസംഘം വേദിയിൽ നൃത്തം അവതരിപ്പിക്കുമ്പോൾ അദ്ദേഹം കലാകാരന്മാരെ വേദിയിൽ നിന്ന് ഇറങ്ങാൻ ക്ഷണിക്കുകയും തുടർന്ന് തന്നോട് അടുത്ത് നൃത്തം ചെയ്യാൻ നിർദ്ദേശിക്കുന്ന ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ വ്യക്തമാണ്.
ഇതിനെതിരെ ബിജെപി രംഗത്തെത്തി. അർദ്ധനഗ്‌ന വേഷത്തിൽ സ്ത്രീകളെ വിളിച്ചുവരുത്തി, അവരുടെ അടുത്ത് നൃത്തം ചെയ്യിച്ച്, ആസ്വദിച്ച് കൈയടിക്കുന്ന നേതാക്കളെ ആശ്രയിക്കേണ്ടിവരുമ്പോൾ, തമിഴ്നാട്ടിലെ സ്ത്രീകൾക്ക് എങ്ങനെ പരാതികൾ ഉന്നയിക്കാൻ കഴിയുമെന്ന് ബിജെപി ചോദിച്ചു.
മന്ത്രിമാർക്കെതിരെ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) ശക്തമായ വിമർശനം ഉന്നയിച്ചു. വീഡിയോ പൊതു മാന്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുവെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് പശുപതി സെന്തിൽ പറഞ്ഞു.












Discussion about this post