ഇംഫാൽ : മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം. തെങ്‌നൗപാൽ ജില്ലയിലെ സായിബോൾ ഗ്രാമത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിനെ ആണ് ആക്രമിച്ചത്. ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ ഇന്തോ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് പട്രോളിംഗ് നടത്തുന്നതിനിടെ ആയിരുന്നു സംഭവം. തീവ്രവാദി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്ന് സുരക്ഷാ സേന ഗ്രാമീണർക്ക് അപകടം വരാത്ത രീതിയിൽ നിയന്ത്രിത വെടിവയ്പ്പ് നടത്തി. കൂടുതൽ സുരക്ഷാ സേനയെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചു. പരിക്കേറ്റ സൈനികരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തുടനീളം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രദേശം മ്യാൻമർ അതിർത്തിയോട് ചേർന്നുള്ളതിനാൽ, സുരക്ഷാ ഏജൻസികൾ ഈ ആക്രമണത്തെ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങളുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്നു. ആക്രമണത്തെത്തുടർന്ന് അതിർത്തിയിൽ
സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളും അതിർത്തി കടന്നുള്ള നീക്കവും വർദ്ധിച്ചതിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.










Discussion about this post