തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1.10 കോടി രൂപ അനുവദിച്ച് സംസ്ഥാന ധനവകുപ്പ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ട്രഷറി നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് വരുത്തിയാണ് മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ട്രഷറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണങ്ങൾ പ്രകാരം 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ ട്രഷറി നിയന്ത്രണം നിലനിൽക്കെയാണ് മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങാനുള്ള ഇളവ് ധനവകുപ്പ് നൽകിയിരിക്കുന്നത്.









Discussion about this post