നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് മുഹമ്മദ് യാസിൻ. അടുത്തകാലത്തായി സുരേഷ് ഗോപിയുടെ എല്ലാ പിറന്നാളുകൾക്കും ദി കമ്മീഷണർ സിനിമയുടെ പശ്ചാത്തല സംഗീതം കീബോർഡിൽ വായിച്ച് ഈ കൊച്ചു ആരാധകൻ അദ്ദേഹത്തിന് അയച്ചു കൊടുക്കുമായിരുന്നു. ദിവ്യാംഗ പ്രതിഭയായ യാസിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സുരേഷ് ഗോപിയെ ഒന്ന് നേരിൽ കാണണം എന്നുള്ളത്. ഇപ്പോൾ ഈ ആഗ്രഹം സാധിച്ചു നൽകിയിരിക്കുകയാണ് കേന്ദ്രമന്ത്രി.

ന്യൂഡൽഹിയിലെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് മുഹമ്മദ് യാസിനും കുടുംബവും അദ്ദേഹത്തെ നേരിൽ കണ്ടു.
ഭാരത സർക്കാരിന്റെ ‘ശ്രേഷ്ഠ ദിവ്യാംഗ് പുരസ്‌കാരം’ സ്വീകരിക്കാൻ എത്തിയ യാസിനെയും കുടുംബത്തിനെയും സുരേഷ് ഗോപി നേരത്തെ തന്നെ തന്റെ വസതിയിലേക്ക് ക്ഷണിക്കുകയും ഒപ്പം ഭക്ഷണം കഴിക്കണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
കീബോർഡ്, ചിത്രരചന, കഥാരചന, അഭിനയം തുടങ്ങി നിരവധി മേഖലകളിൽ വിസ്മയം തീർക്കുന്ന യാസിന് എല്ലാവിധ സ്നേഹവും ആശംസകളും അറിയിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. യാസിന്റെ സംഗീതപ്രതിഭയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്നും അദ്ദേഹം വാക്ക് നൽകി.
“ഡിസംബർ 3-ന് രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്ന ഈ ഭിന്നശേഷി പ്രതിഭയ്ക്ക് അഭിവാദ്യങ്ങൾ!
യാസിൻ്റെ സന്തോഷമാണ് എൻ്റെ ഏറ്റവും വലിയ സംതൃപ്തി! ഈ സമാഗമം സാധ്യമാക്കിയ BJP ആലപ്പുഴ മേഖല പ്രസിഡണ്ട് ശ്രീ N.Hari-ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ഉടൻ തന്നെ ഓച്ചിറയിലെ
യാസിന്റെ വീട്ടിൽ നേരിട്ടെത്തി സ്നേഹം
അറിയിക്കുന്നതാണ്” എന്നും സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.










Discussion about this post