ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റത്തിനായി പാകിസ്താൻ ഭീകരർ തയ്യാറെടുക്കുന്നതായി ബിഎസ്എഫിന്റെ മുന്നറിയിപ്പ്. ഇതിനായി 72 ലോഞ്ച് പാഡുകൾ സജീവമാക്കിയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തകർത്ത ലോഞ്ച് പാഡുകളും പാക് ഭീകരർ പുനഃനിർമ്മിച്ചിട്ടുണ്ട്.
ലോഞ്ച് പാഡുകളിലായി നിലയുറപ്പിച്ച ഭീകരർ നിരീക്ഷണത്തിലാണെന്നും ബിഎസ്എഫ് വ്യക്തമാക്കി.അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാൽ ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. സിയാൽകോട്ട്,സഫർവാൾ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പന്ത്രണ്ട് ഭീകരലോഞ്ച് പാഡുകൾ സജീവമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകർക്ക് തിരിച്ചടി നൽകാൻ സജ്ജമെന്ന് ബിഎസ്എഫ് അറിയിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം ഘട്ടത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് ഭീകരർ മാറിയിരുന്നു. ഭീകരരുടെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമമുണ്ടായാൽ കർശന നടപടിക്കാണ് തീരുമാനമെന്നും ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബിഎസ്എഫ് ഐജി അശോക് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ തെർമലുകൾ തുടങ്ങിയവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു.












Discussion about this post