ഹൈദരാബാദ്: ഫേസ് ബുക്കില്‍ ലൈക്ക് നേടാന്‍ ആമയുടെ പുറത്ത് കയറിനിന്ന് ഫോട്ടോയെടുത്ത യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശി ഫസല്‍ ഷെയ്ക്ക് ആണ് അറസ്റ്റിലായത്.
ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഫസല്‍ ഫോട്ടോയെടുത്ത് ഫേസ്ബുക്ക് പോസ്റ്റിലിടുത്തത്.
ഗാലപ്പഗോസ് വിഭാഗത്തില്‍പ്പെടുന്ന 120 വയസ്സ് പ്രായമുളള ഭീമന്‍ ആമയുടെ പുറത്തു കയറി നിന്നെടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വളരെക്കാലമായി പ്രചരിച്ചിരുന്നു. ഫോട്ടോ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്തോടെയാണ് ഫസല്‍ ഷെയ്ക്കിനെ അറസ്റ്റ് ചെയ്യാനുളള നീക്കം ആരംഭിച്ചത്.
വന്യജീവി നിയമപ്രകാരം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്ക് പിഴയൊ ആറുമാസംവരെ തടവുശിക്ഷയൊ ലഭിച്ചേക്കാം. സംഭവത്തെത്തുടര്‍ന്ന് മ്യഗശാലയിലെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post