നീതി തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരാതി നൽകി പാകിസ്താൻ യുവതി. സോഷ്യൽമീഡിയയിൽ പുറത്തുവിട്ട വീഡിയോയിലാണ് യുവതി സഹായം അഭ്യർത്ഥിക്കുന്നത്. തന്നെ പാകിസ്താനിൽ ഉപേക്ഷിച്ച ശേഷം ഭർത്താവ് രഹസ്യമായി ഡൽഹിയിൽ രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്നാണ് യുവതിയുടെ പരാതി.
ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക് വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26 ന് കറാച്ചിയിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചുവെന്നും എന്നാൽ ഇപ്പോൾ ഭർത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാൻ പദ്ധതിയിടുകയാണെന്നും യുവതി പറഞ്ഞു. കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത് വിക്രം തന്നെ പാകിസ്താനിലേക്ക് ടങ്ങാൻ നിർബന്ധിച്ചു. ഭർത്താവ് കറാച്ചിയിൽ ഉപേക്ഷിച്ച് ഡൽഹിയിൽ രഹസ്യമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് യുവതിയുടെ പരാതി.
വിസയിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ 9ന് നിർബന്ധിച്ച് പാകിസ്താനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു കൊണ്ടുവരാൻ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി നികിത ആരോപിക്കുന്നു. ് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ പെരുമാറ്റം പൂർണമായും മാറിയിരുന്നു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാൻ മനസ്സിലാക്കി. ഭർതൃപിതാവിനോട് ഇക്കാര്യം പറഞ്ഞു. ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്.
നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. പല പെൺകുട്ടികളും അവരുടെ ദാമ്പത്യ വീടുകളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നു. എല്ലാവരും എന്നോടൊപ്പം നിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും നികിത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
വിക്രം ഒരു ഡൽഹിക്കാരിയുമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് കണ്ടെത്തിയതോടെ 2025 ജനുവരി 27-ന് ഒരു രേഖാമൂലമുള്ള പരാതി നൽകി.മധ്യപ്രദേശ് ഹൈക്കോടതി അധികാരപ്പെടുത്തിയ സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസൽ സെന്ററിന് മുന്നിലാണ് കേസ് എത്തിയത്. വിക്രമിനും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനും നോട്ടീസ് നൽകുകയും ഒരു വാദം കേൾക്കുകയും ചെയ്തു. പങ്കാളികൾ ഇരുവരും ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ, വിഷയം പാകിസ്താന്റെ അധികാരപരിധിയിൽ വരുമെന്ന് കേന്ദ്രത്തിന്റെ 2025 ഏപ്രിൽ 30 ലെ റിപ്പോർട്ടിൽ പറയുന്നു. വിക്രമിനെ പാകിസ്താനിലേക്ക് നാടുകടത്താനും ശുപാർശ ചെയ്തു.











Discussion about this post