ഇസ്ലാമാബാദ് : പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയോട് അശ്ലീല ആംഗ്യവുമായി പാകിസ്താൻ സൈനിക വക്താവ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് പാകിസ്താൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി അശ്ലീലപരമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയെ അദ്ദേഹം കണ്ണുറുക്കി കാണിച്ച് അവഹേളിച്ചു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയിൽ, ജയിലിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ചൗധരി ഉന്നയിച്ച ആരോപണങ്ങളിൽ മാധ്യമപ്രവർത്തക അബ്സ കോമൾ വിവിധ ചോദ്യങ്ങളിലൂടെ സൈനിക വക്താവിനെ സമ്മർദ്ദത്തിലാക്കുന്നത് ദൃശ്യമാണ്. ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വന്നതോടെയാണ് അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമപ്രവർത്തകയോട് അശ്ലീലപരമായി പെരുമാറിയത്.
മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദേശീയ സുരക്ഷാ ഭീഷണിയാണ്, രാജ്യവിരുദ്ധനാണ്, ഡൽഹിയുടെ കൈകൾക്ക് വഴങ്ങി പ്രവർത്തിക്കുന്നു, എന്നിങ്ങനെയുള്ള ആരോപണങ്ങൾ ആയിരുന്നു പാകിസ്താൻ സൈനിക വക്താവ് പത്രസമ്മേളനത്തിൽ ഉയർത്തിയത്. ഈ അഭിസംബോധനങ്ങളെ മാധ്യമപ്രവർത്തക ശക്തമായി വിമർശിച്ചപ്പോൾ, ഇമ്രാൻഖാൻ ഒരു മാനസിക രോഗി കൂടിയാണ് എന്ന് പറഞ്ഞുകൊണ്ട് സൈനിക വക്താവ് കണ്ണിറുക്കി അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.













Discussion about this post