ആലപ്പുഴ: സംസ്ഥാന സമ്മേളനത്തലേന്ന് വി.എസിനെതിരെയുള്ള പ്രമേയം പരസ്യപ്പെടുത്തിയതില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. സമ്മേളനത്തിന്റെ പ്രഭ കെടുത്തുന്നതായിരുന്നു ഈ നടപടിയെന്നാണ് വിലയിരുത്തല്‍.
ഒരു കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചതില്‍ മുന്‍നിര ദേശീയ നേതാക്കള്‍ക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കുപോലും അതൃപ്തിയുണ്ട്. പരസ്യ ശാസന എന്ന നിലയിലേക്ക് പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം അധപതിച്ചു. പ്രമേയം അംഗീകരിച്ചതിനേക്കാള്‍ ഗുരുതരം പുറത്തുവിട്ടതാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.പ്രമേയം ഒരു നടപടിയല്ലെന്ന് കോടിയേരി ബാലകൃഷണന് വിശദീകരിച്ചു. വിഎസിന്റെ കത്ത് ഒരു പത്രത്തില്‍ വന്നത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരണം നല്‍കിയതെന്നും കോടിയേരി ബാലകൃഷ്ണന്.
ഇതിനിടെ സമ്മേളനസ്ഥലത്ത് ചിലര്‍ ലഘുലേഖ വിതരണം ചെയ്തു. ഔദ്യോഗികപക്ഷത്തിനെതിരെയും, ജി സുധാകരനെതിരെയും ആണ് ലഘുലേഖയിലെ വി്മര്‍ശനം.
Discussion about this post