തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. സി.എം ദിനേശ്മണി മത്സരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് എം സ്വരാജിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
ഐ.എന്‍.എല്ലില്‍ നിന്ന് സിപിഎം ഏറ്റെടുത്ത കൂത്തുപറമ്പില്‍ പി.ഹരീന്ദ്രനെ മത്സരിപ്പിക്കാനും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. ഏറ്റെടുത്ത സീറ്റുകള്‍ക്ക് പകരമായി കോഴിക്കോട് സൗത്തും,മലപ്പുറവും ഐ.എന്‍.എല്ലിന് നല്‍കും.
തൃപ്പൂണിത്തുറ സീറ്റില്‍ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് ശക്തമായി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ഇത് തള്ളിയിരുന്നു.
Discussion about this post