അച്ഛനിൽ നിന്നും കടംവാങ്ങിയ കുറച്ച് പണവുമായി പഠിച്ചൊരു നിലയിലെത്തുമെന്ന് സ്വപ്‌നം കണ്ട് ജന്മനാട് വിട്ട് പറന്നയാൾ.. ജോലി തേടിയിറങ്ങിയപ്പോൾ ലഭിച്ചത് 450 ലധികം റിജക്ഷൻസ്. എന്നാൽ ഇന്നോ ഒരു ദിവസം വാങ്ങുന്ന ശമ്പളം 35 ലക്ഷത്തിലധികം രൂപ. പാലാ ആൾട്രോ നെറ്റ് വർക്കിന്റെ മേധാവി നികേഷ് അറോറയാണ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വപ്‌നം കാണാൻ പ്രചോദിപ്പിക്കുന്നത്.
21ാം വയസിൽ യു.എസിലേക്ക് പഠനത്തിനായി തിരിച്ച നികേഷ് അറോറയുടെ ജീവിതം ട്വിസ്റ്റുകളേറെ നിറഞ്ഞതായിരുന്നു. യുഎസിലെ ബോസ്റ്റൺ കോളേജിൽ പഠനം ആരംഭിച്ച് ആദ്യ വർഷം കഴിഞ്ഞപ്പോൾ തന്നെ വിവാഹിതനായി. സാമ്പത്തിക ബാധ്യതകളേറിയതോടെ ഒടുവിൽ പാർട് ടൈം ജോലി ചെയ്യാൻ തീരുമാനിച്ചു. പഠനത്തിനൊപ്പം തന്നെ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തു. ബാക്കിയുള്ള സമയം ശാരീരികപരിമിതികളുള്ളവർക്ക് നോട്ട്സ് എഴുതി നൽകുക, കോർപ്പറേറ്റ് ഫിനാൻസിനെക്കുറിച്ച് ക്ലാസുകളെടുക്കുക… തുടങ്ങിയ വിവിധ ജോലികൾ മാറിമാറി ചെയ്തു. ആഴ്ചയിൽ രണ്ടുദിവസം ബർഗർ കിംഗ് ഔട്ട്ലെറ്റിൽ സപ്ലയറായി പോകുമായിരുന്നു
പഠനത്തിനുശേഷം എങ്ങനെയെങ്കിലും ജോലിയിൽ കയറണമെന്ന ആഗ്രഹത്താൽ 450 കമ്പനികളിൽ അപേക്ഷിച്ചിട്ടും അദ്ദേഹത്തിന് ജോലി ലഭിച്ചില്ല. ഒടുവിൽ അറോറ ഫിഡെലിറ്റി ഇൻവെസ്റ്റമെന്റ് അദ്ദേഹത്തെ ജോലിക്കെടുത്തു. വൈകാതെ തന്നെ സ്വപ്രയത്‌നം കൊണ്ട് നികേഷ് അറോറ ഫിഡെലിറ്റി ടെക്നോളജീസിൽ ഫിനാൻസ് വിഭാഗം വൈസ് പ്രസിഡന്റായി. 2000ൽ ഡച്ച് ടെലികോംമിന് കീഴിൽ ടി-മോഷൻ എന്നൊരു സ്ഥാപനത്തിന് തുടക്കമിട്ടു. ഇത് പിന്നീട് ടി മൊബൈലിന്റെ പ്രധാന സേവനങ്ങളിലൊന്നായി മാറി. ഡച്ച് ടെലികോമിന്റെ ടി മൊബൈൽ ഇന്റർനാഷണൽ ഡിവിഷന്റെ ചീഫ് മാർക്കറ്റിങ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ നികേഷ് അറോറ ഗൂഗിളിന്റെ ഭാഗമായി. ഐപിഒക്ക് ശേഷം ഗൂഗിളിന്റെ വരുമാനം 200 കോടി ഡോളറിൽ നിന്ന് 6000 കോടി ഡോളറായി ഉയർത്തുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. എന്നാൽ 2014-ൽ ഗൂഗിളിൽ നിന്ന് പുറത്തുപോയി. പിന്നീട് സോഫ്റ്റ് ബാങ്കിൽ ചേർന്നു. 2018ലാണ് നികേഷ് അറോറ പാലോ ആൾട്ടോ നെറ്റ്വർക്ക്സിന്റെ സിഇഒ ആകുന്നത്. അന്ന് 1800 കോടി ഡോളർ മൂല്യമുള്ള ഒരു സൈബർ സുരക്ഷാ കമ്പനിയായിരുന്നു അത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനിയുടെ മൂല്യം 10000 ഡോളറിലധികം ഉയർന്നു.
1968 ഫെബ്രുവരി 9-ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് നികേഷ് അറോറയുടെ ജനനം. ഇന്ത്യൻ വ്യോമസേനയിലായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സുബ്രതോ പാർക്ക് എയർഫോഴ്സ് സ്‌കൂളിൽ പഠിച്ച അദ്ദേഹം വാരാണസി ഐ.ഐ.ടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടി. കുറച്ചുകാലം വിപ്രോയിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് എം.ബി.എ. പഠനത്തിനായി യു.എസിലെ മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെത്തിയത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നികേഷ് അറോറയ്ക്ക് ആകെ 33.5 മില്യൺ ഡോളറിലധികം കോമ്പൻസേഷൻ പാക്കേജാണ് കമ്പനി നൽകിയത്. 2021 വർഷത്തിൽ മാത്രം അദ്ദേഹം 23.28 മില്യൺ ഡോളറാണ് (173.4 കോടി രൂപ) അദ്ദേഹം നേടിയത്. 2022ൽ 10.40 മില്യൺ ഡോളർ (82.7 കോടി രൂപ) നികേഷിന് ലഭിച്ചു. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 256.1 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇത് ഒരു ദിവസം 35 ലക്ഷം രൂപ എന്ന തോതിലുള്ള വേതനമാണ്. IIFL Wealth Hurun India Rich List 2022′ പ്രകാരം 8500 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തിലെ തന്നെ ഏറ്റവുമധികം ആസ്തിമൂല്യമുള്ള സി.ഇ.ഒ മാരിൽ ഒരാളാണ് അദ്ദേഹം.











Discussion about this post