മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി – സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും പ്രശ്‌നമുണ്ടായിരുന്നതായും ഇതിനു പിന്നാലയാണ് മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.












