ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ.
മനോഹരമായ ഭക്തിഗാനത്തെ രൂപമാറ്റം വരുത്തി ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചത് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് സമിതി ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രചാരണ ഗാനത്തിനൊപ്പം അയ്യപ്പനെ ചേർത്തത് ഭക്തരെ വേദനിപ്പിച്ചു. പാട്ട് ഭക്തരെ അപമാനിക്കുന്ന രീതിയിലുള്ളതാണ്. പാട്ട് ഉടൻ പിൻവലിക്കണ എന്നും പരാതിയിൽ ആവശ്യപ്പെടുന്നു
തിരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് വലിയ രീതിയിൽ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഖത്തറിൽ പ്രവാസിയായ ജിപി കുഞ്ഞബ്ദുള്ള എന്ന നാദാപുരം ചാലപ്പുറം സ്വാദേശിയാണ് വരികൾ എഴുതിയിരിക്കുന്നത്.മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ് പാട്ട് പാടിയത്.













Discussion about this post