ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചവരുത്തി ഇന്ത്യ. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയറിയിക്കാനാണ് ഇന്ത്യയുടെ നടപടിയെന്നാണ് വിശദീകരണം. ഇന്ത്യവിരുദ്ധ ശക്തികൾക്ക് ബംഗ്ലാദേശ് അഭയം നൽകുമെന്ന് ബംഗ്ലാദേശ് നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് ഹസ്‌നത് അബ്ദുള്ള ഭീഷണിപ്പെടുത്തിയിരുന്നു.
‘സപ്തസഹോദരിമാർ’ എന്നറിയപ്പെടുന്ന 7 ഇന്ത്യൻ സംസ്ഥാനങ്ങളെ മുറിച്ചുമാറ്റുമെന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയെ ഒറ്റപ്പെടുത്തുമെന്നും ഹസ്‌നത് അബ്ദുള്ള ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് തക്കതായ മറുപടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി, ബംഗ്ലാദേശിൽ നിന്ന് വീണ്ടും വീണ്ടും പ്രസ്താവനകൾ വരുന്നു, വടക്കുകിഴക്കൻ ഇന്ത്യയുടെ സംസ്ഥാനങ്ങൾ വേർപിരിഞ്ഞ് ബംഗ്ലാദേശിന്റെ ഭാഗമാകണം എന്ന്,’ ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ബംഗ്ലാദേശുമായി ലയിപ്പിക്കാനുള്ള ആശയം അപക്വവും അപകടകരവുമാണ് എന്ന് വിശേഷിപ്പിച്ച ഹിമന്ത ബിശ്വ ശർമ അത്തരം പ്രസ്താവനകളിൽ ഇന്ത്യ നിശ്ശബ്ദമായിരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.











Discussion about this post