പട്ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഭീഷണിയുമായി പാകിസ്താനി ഭീകരൻ. കഴിഞ്ഞദിവസം ഉണ്ടായ ഹിജാബ് വിഷയത്തിൽ നിതീഷ് കുമാർ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പാകിസ്താനിലെ കുപ്രസിദ്ധ ഡോൺ ആയ ഷഹ്‌സാദ് ഭട്ടി ആണ് ഭീഷണി സന്ദേശമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടപടി ഉണ്ടായതിനുശേഷം പിന്നീട് മുന്നറിയിപ്പ് നൽകിയില്ല എന്ന് പറയരുത് എന്നും ഭീഷണിയിൽ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാർ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ ഭയാനകമാകുമെന്നും ഷഹ്‌സാദ് ഭട്ടി സൂചിപ്പിച്ചു. അയാൾ മാപ്പ് പറഞ്ഞില്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഏജൻസികൾ നടപടിയെടുക്കണം. ഇല്ലെങ്കിൽ തങ്ങൾ നടപടി എടുക്കും എന്നും പിന്നീട് മുന്നറിയിപ്പ് നൽകിയില്ല എന്ന് പറയരുത് എന്നും ഷഹ്‌സാദ് ഭട്ടി അറിയിച്ചു.
വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ബീഹാർ പോലീസിന്റെയും കേന്ദ്ര ഏജൻസികളുടെയും സംഘങ്ങൾ ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. ഡിസംബർ 15 ന് സെക്രട്ടേറിയറ്റിൽ പുതുതായി നിയമിതരായ ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ വിതരണം ചെയ്യുന്ന വേദിയിലാണ് വിവാദ സംഭവം ഉണ്ടായത്. നിയമനക്കത്ത് വാങ്ങാൻ എത്തിയ ഒരു യുവതി മുഖം മൂടുന്ന വസ്ത്രം ധരിച്ച് എത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ മുഖത്തെ ആവരണം മാറ്റി നോക്കുകയായിരുന്നു.












Discussion about this post