ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിലെ പ്രത്യേക മേഖലയിൽ നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ. ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ഈ മേഖലയിലൂടെ വിമാനങ്ങൾ പറക്കരുത് എന്നാണ് നിർദേശം. ഇന്ത്യ നടത്താനിരിക്കുന്ന ഒരു സുപ്രധാന മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ടാണ് നോട്ടാം പുറപ്പെടുവിച്ചിട്ടുള്ളത്.
വിമാനങ്ങളുടെ സുരക്ഷയെയോ ആസൂത്രണത്തെയോ ബാധിക്കുന്ന നിർണായക സമയങ്ങളിൽ പൈലറ്റുമാർ , എയർലൈനുകൾ , എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പാണ് NOTAM അഥവാ വ്യോമ ദൗത്യങ്ങൾക്കുള്ള അറിയിപ്പ്. താൽക്കാലിക മാറ്റങ്ങളെക്കുറിച്ചോ അപകടങ്ങളെക്കുറിച്ചോ അറിയിക്കാൻ ഈ അറിയിപ്പുകൾ ഉപയോഗിക്കുന്നു.
നോട്ടാം പുറപ്പെടുവിച്ചു കഴിഞ്ഞാൽ ആ പ്രത്യേക പ്രദേശം വ്യോമ നിരോധിത മേഖലയായി മാറുന്നതാണ്. നിലവിൽ ഡിസംബർ 22 മുതൽ 24 വരെയാണ് ഇന്ത്യ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള നിയുക്ത പ്രദേശത്ത് നോട്ടാം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഇന്ത്യൻ സായുധ സേന ഈ മേഖലയിൽ ശക്തമായ ഒരു സൂപ്പർസോണിക് മിസൈൽ പരീക്ഷിച്ചേക്കാമെന്നാണ് ലഭിക്കുന്ന സൂചന.










Discussion about this post