ബംഗ്ലാദേശിൽ പ്രവാചക നിന്ദ ആരോപിച്ച് ഒരു ഹിന്ദു യുവാവിനെ ഇസ്ലാമിക വാദികൾ തീ കൊളുത്തി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഡോ. കെ. എസ്. രാധാകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകളെ അടിമകളെക്കാൾ താഴെയായി കരുതിയിരുന്ന പ്രവാചകനായ മുഹമ്മദ് വഴിയാത്രക്കാരെ കൊള്ളയടിക്കാനും അനുവദിച്ചിരുന്നു. മുഹമ്മദിൻ്റെ ജീവിതത്തെ വിമർശനാതീതമായി മുസ്ലീങ്ങൾ സ്വീകരിക്കട്ടെ. അമുസ്ലീങ്ങൾ അങ്ങനെ സ്വീകരിക്കണമെന്ന് മുസ്ലീങ്ങൾ ശഠിക്കേണ്ടതില്ല. അദ്ദേഹത്തിൻ്റെ ഒട്ടനവധി ഉദീരണങ്ങളോടും ചെയ്തികളോടും വിയോജിപ്പുള്ളവർ ഉണ്ട്. അവരിൽ പലരും അതിൻ്റെ പേരിൽ മുഹമ്മദിനെ വിമർശിക്കും. അതിനോട് വിയോജിപ്പാകാം എന്നല്ലാതെ പ്രവാചക വിമർശനം ദൈവനിന്ദയാണെന്ന് കല്പിച്ചു കൊണ്ട് മനുഷ്യരെ കൊല്ലാനിറങ്ങുന്നത് കാടത്തമാണ്. അത്തരം പ്രവർത്തികൾ അപലപിക്കപ്പെടണം എന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.
ഡോ. കെ. എസ്. രാധാകൃഷ്ണൻ പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ്,
സ്ത്രീകളെ അടിമകളെക്കാൾ താഴെയായി കരുതിയിരുന്ന പ്രവാചകനായ മുഹമ്മദ് വഴിയാത്രക്കാരെ കൊള്ളയടിക്കാനും അനുവദിച്ചിരുന്നു.
വസ്ത്രനിർമാണശാലയിലെ തൊഴിലാളിയായ ദീപൂ ചന്ദ്രദാസിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് മരത്തിൽ കെട്ടി തൂക്കി കത്തിച്ചു. സംഭവം ബംഗ്ലാദേശിലെ മൈമേൻ സിങ് ജില്ലയിലാണ് നടന്നത്. ധാക്ക മൈമേൻ സിങ് ഹൈവേയിലെ ദാലുക പ്രദേശത്ത് പകൽ വെളിച്ചത്തിൽ പരസ്യമായിട്ടാണ് ഒരു കൂട്ടം മുസ്ലീങ്ങൾ ദീപുവിനെ തല്ലി കൊന്നതും കെട്ടി തൂക്കിയതും കത്തിച്ചതും. മതനിന്ദ നടത്തി എന്നാണ് ദീപുദാസിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. പ്രവാചക നിന്ദ നടത്തി എന്ന് വിശദീകരണം. പ്രവാചകനിന്ദ ദൈവനിന്ദയാണെന്ന് വ്യാഖ്യാനം. ബംഗ്ലാദേശ് ഇപ്പോൾ ഭരിക്കുന്നത് ജമാത്തെ ഇസ്ലാമിയാണ്. ശരിയത് നിയമപ്രകാരമാണ് അവർ ഭരണം നടത്തുന്നത്. ശരിയത് നിയമം അനുസരിച്ച് പ്രവാചക നിന്ദ ദൈവനിന്ദയാണ്. കാരണം ലോകത്തിലെ ഒരേ ഒരു ദൈവമായ അല്ലാഹുവിൻ്റെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്. ആ മുഹമ്മദാണ് ദൈവത്തിന് വേണ്ടി ദൈവവചനങ്ങൾ വെളിവാക്കിയത്. ആ വെളിപാടുകളാണ് ഖുർആൻ. ലോകത്തിലെ ഒരേ ഒരു സത്യവേദം ഖുർ ആൻ ആണ്. ബാക്കി വേദഗ്രന്ഥങ്ങൾ എല്ലാം ഹറാമാണ്. ഇസ്ലാമാണ് ഏക ഹലാൽ മതം. അതുകൊണ്ട് മാലോകരെല്ലാം ആ മതം പറയും പ്രകാരം ജീവിക്കണം. അതുപ്രകാരം ജീവിക്കാത്തവരെ ശിക്ഷിക്കാൻ മുസ്ലീങ്ങൾക്ക് അധികാരമുണ്ട്. അത്തരം ഒരു ശിക്ഷാവിധിയാണ് ദീപു ചന്ദ്രനെതിരെ നടപ്പിലാക്കിയത്. ഈ കൃത്യം ജിഹാദാണ്. ജിഹാദികൾക്ക് അല്ലാഹു പ്രതിഫലവും നൽകും. മുസ്ലീങ്ങൾ അങ്ങനെ വിശ്വസിക്കുന്നു.
ലോക ജനസംഖ്യയിൽ മഹാഭൂരിപക്ഷം പേരും ഇസ്ലാമാണ് ഹലാലായ മതം എന്ന് വിശ്വസിക്കുന്നില്ല. അവസാനത്തെ പ്രവാചകൻ മുഹമ്മദ് ആണെന്നും അംഗീകരിക്കുന്നില്ല. അല്ലാഹുവിന് വേണ്ടി ഭൂമിയിലെ മനുഷ്യരെ കൊന്നൊടുക്കി ജിഹാദ് നടത്തണമെന്ന് പറയുന്നത് കാടത്തമാണെന്നും കരുതുന്നു. ജിഹാദിൽ കൊല്ലുന്നവനും ചാകുന്നവനും സ്വർഗ്ഗം കിട്ടുമെന്നും അവരാരും വിശ്വസിക്കുന്നില്ല. വ്യത്യസ്ഥമായി ജീവിക്കാൻ മനുഷ്യർക്ക് അവകാശുണ്ടെന്നും അവർ കരുതുന്നു. ഇസ്ലാം മതം പക്ഷേ, അതിന് എതിരെ പ്രവർത്തിക്കുന്നു. ഇസ്ലാം പറയുന്നത് ലോകം മുഴുവൻ ഇസ്ലാമാകണമെന്നാണ്.
പ്രവാചകനായ മുഹമ്മദ് ചരിത്രപുരുഷനാണ്. ഒരു ചരിത്രപുരുഷനും വിമർശനാതീതനാണെന്ന് യുക്തി ബോധമുള്ളവർ അംഗീകരിക്കില്ല. മുഹമ്മദിൻ്റെ ജീവിതത്തെ വിമർശനാതീതമായി മുസ്ലീങ്ങൾ സ്വീകരിക്കട്ടെ. അമുസ്ലീങ്ങൾ അങ്ങനെ സ്വീകരിക്കണമെന്ന് മുസ്ലീങ്ങൾ ശഠിക്കേണ്ടതില്ല. അങ്ങനെ കരുതിയാൽ അത് നടക്കില്ല. ലോകം മുഴുവൻ ജമാത്തെ ഇസ്ലാമി ഭരിച്ച് തുടങ്ങിയാൽ മാത്രമെ അങ്ങനെ നടക്കുകയുള്ളു. അടിമകൾ, ക്രിസ്ത്യാനികൾ, ജ്യൂതന്മാർ, ബിംബാരാധകർ, ബഹുദൈവവിശ്വാസികൾ, എന്നിവരെല്ലാം ഹറാമികളാണെന്നും ദൈവനിന്ദകരാണെന്നും മുസ്ലീങ്ങൾ കരുതിക്കൊള്ളട്ടെ. അതു മാത്രമാണ് ശരിയെന്നും ആ ശരി എല്ലാവരും അംഗീകരിക്കണമെന്നും പറഞ്ഞാൽ അത് ശരിയാകില്ല. അമുസ്ലീങ്ങൾ ഈ ശരിയെ അംഗീകരിക്കണം എന്നും ശഠിക്കരുത്.
പ്രവാചകനായ മുഹമ്മദ് പതിനൊന്നു വിവാഹം കഴിച്ചു. അദ്ദേഹത്തിൻ്റെ വധുക്കളുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉണ്ടായിരുന്നു. സ്ത്രീകളെ അടിമകളെക്കാൾ താഴെയായിട്ടാണ് പ്രവാചകൻ കരുതിയിരുന്നത്. വഴിയാത്രക്കാരെ കൊള്ളയടിക്കാനും പ്രവാചകൻ അനുവദിച്ചിരുന്നു. ഇങ്ങനെ അദ്ദേഹത്തിൻ്റെ ഒട്ടനവധി ഉദീരണങ്ങളോടും ചെയ്തികളോടും വിയോജിപ്പുള്ളവർ ഉണ്ട്. അവരിൽ പലരും അതിൻ്റെ പേരിൽ മുഹമ്മദിനെ വിമർശിക്കും. അതിനോട് വിയോജിപ്പാകാം എന്നല്ലാതെ പ്രവാചക വിമർശനം ദൈവനിന്ദയാണെന്ന് കല്പിച്ചു കൊണ്ട് മനുഷ്യരെ കൊല്ലാനിറങ്ങുന്നത് കാടത്തമാണ്. അത്തരം പ്രവർത്തികൾ അപലപിക്കപ്പെടണം.
എന്നാൽ, മലയാള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തില്ല. മലയാള ചാനലുകൾ ഇതിനെ കുറിച്ച് ചർച്ച സംഘടിപ്പിച്ചില്ല. ചാനൽ അവതാരകർ ഗൽഗദം കൊണ്ട് വ്യസനം പൂണ്ടില്ല. ആരും അതിൽ കണ്ണീരൊഴുക്കിയില്ല. മനുഷ്യാവകാശ പ്രവർത്തകർ മൗനം പൂണ്ടു. സാംസ്കാരിക നായകർ സംഘം ചേർന്ന് പ്രതികരിച്ചില്ല. വിപ്ലവകാരികളായ കന്യാസ്ത്രീകളും പാതിരിമാരും മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചില്ല. എന്താണ് കാരണം. ഉത്തരം ലളിതം തല്ലിക്കൊന്ന് ചുട്ടുകരിച്ചത് ഹിന്ദുവിനെയാണ്. ചുട്ടു കൊന്നതാകട്ടെ മുസ്ലീങ്ങളുമാണ്. ഹിന്ദുക്കൾ കൊല്ലപ്പെടേണ്ടവരാണ് എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഇസ്ലാമിനോടാകട്ടെ ഇവർ പലവിധത്തിൽ കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് മൂലം ഇല്ലാമിനെ എതിർക്കാൻ അവർ ഭയക്കുന്നു. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)










Discussion about this post