പത്മനാഭ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കമെന്നും എസ്ഐടിയോട് വെളിപ്പെടുത്തി പ്രവാസി വ്യവസായി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയാണ് ഡി.മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചും എസ്ഐടിക്ക് മൊഴി നല്‍കിയത്.
സ്വർണക്കടത്തിൽ പങ്കുണ്ടെന്ന പ്രവാസി വ്യവസായി ആരോപിച്ച ഡി മണി (ഡയമണ്ട് മണി) ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്നയാളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇയാളെയും സംഘത്തെയും പരിചയപ്പെടുത്തിയത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണെന്നും പ്രവാസി വ്യവസായിയുടെ മൊഴിയിൽ പറയുന്നുണ്ട്. വിഗ്രഹങ്ങൾ കടത്താനായി ഈ സംഘം പണവുമായി ഇപ്പോഴും കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി.
ഡി മണിയും സംഘവും 1000 കോടിയാണ് കേരളത്തിൽ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഡി മണി പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങി. സ്വർണം ഉരുക്കിയെടുക്കുന്നതിനേക്കാൾ കൂടുതൽ വലിയ വിഗ്രഹ കടത്ത് ശബരിമലയിൽ നടന്നുവെന്നും വ്യവസായിയുടെ മൊഴിയിൽ പറയുന്നുണ്ട്. 2019 -20 കാലങ്ങളിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്‌തു കടത്ത് സംഘത്തിന് വിറ്റത്. ഡി മണിയാണ് ഇവ വാങ്ങിയത്. ഉണ്ണികൃഷ്‌ണൻ പോറ്റിയായിരുന്നു ഇടനിലക്കാരൻ. വിഗ്രഹങ്ങൾ കൊടുക്കാൻ നേതൃത്വം നൽകിയത് ശബരിമലയുടെ ഭരണച്ചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.










Discussion about this post