അമരാവതി : ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടുത്തം. രണ്ട് ബോഗികളിലാണ് തീപിടുത്തം ഉണ്ടായത്. ആന്ധ്രാപ്രദേശിലെ യെലമഞ്ചിലിയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ബി1, എം2 എസി കോച്ചുകളിൽ തീ പടർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 70 വയസ്സ് പ്രായമുള്ള ഒരു യാത്രക്കാരനാണ് മരിച്ചത്.
ടാറ്റാനഗറിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ട്രെയിൻ സൗത്ത് സെൻട്രൽ റെയിൽവേയിലെ വിജയവാഡ ഡിവിഷനു കീഴിലുള്ള യെലമാഞ്ചിലി റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയത്ത് ആയിരുന്നു അപകടമുണ്ടായത്. പുലർച്ചെ 12:45 ഓടെ തീപിടുത്തം ഉണ്ടായത് കണ്ട ഒരു യാത്രക്കാരൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
സംഭവത്തെത്തുടർന്ന്, അനകപ്പള്ളി, യെലമഞ്ചിലി, നക്കപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ മണിക്കൂറുകളോളം പരിശ്രമിച്ചു. രണ്ട് കോച്ചുകളിലെയും എല്ലാ യാത്രക്കാരുടെയും സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. തീപിടിത്തമുണ്ടായപ്പോൾ ഒരു കോച്ചിൽ 82 യാത്രക്കാരും മറ്റൊരു കോച്ചിൽ 76 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.










Discussion about this post