ന്യൂഡൽഹി : വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്ര വിവാഹിതനാകുന്നു. ദീർഘകാല കാമുകിയായ അവീവ ബെയ്ഗ് ആണ് വധു. ഏഴ് വർഷത്തെ തന്റെ കാമുകിയായ അവിവ ബെയ്ഗിനോട് റൈഹാൻ തിങ്കളാഴ്ച രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹാഭ്യർത്ഥന നടത്തി. അവീവ സമ്മതം അറിയിച്ചതോടെ നാളെ രാജസ്ഥാനിലെ രന്തംബോറിൽ ഒരു വലിയ വിവാഹനിശ്ചയ പരിപാടി നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡൽഹിയിൽ താമസിക്കുന്ന അവീ
വയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് ഒരു ബിസിനസുകാരനും അമ്മ നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറുമാണ്. അമ്മയെപ്പോലെ തന്നെ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന അവീവ ഫോട്ടോഗ്രാഫിയിലും നിർമ്മാണത്തിലും സജീവമാണ്. ഡൽഹിയിലെ മോഡേൺ സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ മീഡിയ കമ്മ്യൂണിക്കേഷനും ജേണലിസവും പഠിച്ച അവീവ ഒരു മുൻ ഫുട്ബോൾ താരവും കൂടിയാണ്.










Discussion about this post