തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിവാദത്തിൽ തിരുവനന്തപുര വി വി രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു. കെഎസ്ആർടിസിയുടെ കൈവശമുള്ള നഗരസഭയുടെ 113 ബസുകൾ തിരികെ നൽകിയാൽ പാർക്ക് ചെയ്യാൻ നഗരസഭയ്ക്ക് സ്ഥലം ഉണ്ട് എന്ന മേരുടെ പ്രസ്താവനയെ പരിഹസിച്ചാണ് ഗായത്രി ബാബു രംഗത്തെത്തിയിട്ടുള്ളത്. നാല് ബസ്സുകൾ മാരാർജി ഭവന് മുൻപിൽ ഇടാം എന്നാണ് ഗായത്രി ബാബു പങ്കുവെച്ചിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
മാരാർജി ഭവന് മുൻപിൽ നാല് ഇലക്ട്രിക് ബസുകൾ പാർക്ക് ചെയ്തിട്ടുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഗായത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. “സിറ്റിക്കകത്ത് 4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട്. 2 എണ്ണം മേയർക്ക് പൈലറ്റ് പോകും. ഇനി 107 എണ്ണമല്ലേ ഉള്ളൂ ” എന്നാണ് ഗായത്രി ബാബുവിന്റെ പരിഹാസം. നേരത്തെ ഈ വിഷയത്തിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ പ്രശംസിച്ചും പുകഴ്ത്തിയും ഗായത്രിയും മറ്റൊരു പോസ്റ്റും പങ്കുവെച്ചിരുന്നു.
അതേസമയം വിവി രാജേഷ് ഉന്നയിച്ച അതേ ആവശ്യം ഉന്നയിച്ചുകൊണ്ട് നേരത്തെ മുൻ മേയർ ആര്യ രാജേന്ദ്രൻ ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റും ഗായത്രി ബാബുവിന്റെ പോസ്റ്റിനു താഴെ ചർച്ചയാകുന്നുണ്ട്. പഴയ മേയർ പറയുമ്പോൾ അത് ആവശ്യവും പുതിയ മേയർ പറയുമ്പോൾ അത് അനാവശ്യവും ആയി മാറുന്നത് എങ്ങനെയാണെന്നാണ് ജനം ചോദ്യമുന്നയിക്കുന്നത്.












Discussion about this post