വാഷിംഗ്ടൺ : യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വീടിന് നേരെ ആക്രമണം. ഒഹായോയിലെ വൈസ് പ്രസിഡന്റിന്റെ വസതിക്ക് നേരെയാണ് തിങ്കളാഴ്ച ആക്രമണം ഉണ്ടായത്. സംഭവം വൻ സുരക്ഷാ വീഴ്ചയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആക്രമണം നടക്കുന്ന സമയം ജെ ഡി വാൻസും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. ആക്രമണം നടത്തിയ ഒരു വ്യക്തിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് യുഎസ് അറിയിച്ചു. വാൻസിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ നേരെയുള്ള മനഃപൂർവമായ ആക്രമണമാണോ ഈ സംഭവമെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.









Discussion about this post