തിരുന്നാവായ: ഭാരതപ്പുഴയുടെ തീരത്ത് ചരിത്രമുറങ്ങുന്ന മണ്ണിൽ നടക്കുന്ന മഹാ മാഘ മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന് വിപുലമായ ഒരുക്കങ്ങൾ. പ്രശസ്ത പാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഇന്ന് തിരുന്നാവായയിലെ സംഘാടക സമിതി ഓഫീസ് സന്ദർശിച്ചു. ഉത്സവത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്കായി ഒരുക്കുന്ന അന്നദാനത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനായി എത്തിയ അദ്ദേഹം ദേഹണ്ണപ്പുരയിലെ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി.
മഹാ മാഘ മഹോത്സവ ദിവസങ്ങളിൽ ഭക്തർക്ക് വിളമ്പുന്ന വിഭവങ്ങളുടെ ഗുണമേന്മയും പാചകപ്പുരയിലെ ശുചിത്വവും ഉറപ്പുവരുത്താൻ സംഘാടകർക്കൊപ്പം അദ്ദേഹം ചർച്ച നടത്തി. കേരളത്തിലെ വലിയ സദ്യവട്ടങ്ങളുടെ ചുക്കാൻ പിടിക്കുന്ന പഴയിടത്തിന്റെ സാന്നിധ്യം ഇത്തവണത്തെ മഹാ മാഘ മഹോത്സവത്തിന് മാറ്റുകൂട്ടും.
ദേഹണ്ണപ്പുരയിലെ അടിസ്ഥാന സൗകര്യങ്ങളും പാചക സാമഗ്രികളും പഴയിടം പരിശോധിച്ചു. മഹാ മാഘ മഹോത്സവത്തിന് എത്തുന്നവർക്ക് രുചികരവും ശുദ്ധവുമായ ഭക്ഷണം തടസ്സമില്ലാതെ നൽകുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന തിരുന്നാവായയിൽ ഏറ്റവും മികച്ച രീതിയിലുള്ള സേവനമാണ് അന്നദാന വിഭാഗം ലക്ഷ്യമിടുന്നത്.
തിരുനാവായ നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് 2026 ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ കുംഭമേള അരങ്ങേറുന്നത്. രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാരയാണ് കേരളത്തിലെ കുംഭ മേളയ്ക്കും മേല്‍നോട്ടം വഹിക്കുക. ജുന അഖാരയിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ചേരമാന്‍ പെരുമാളിന്റെ കാലത്ത് തിരുനാവായയില്‍ മഹാ മഖം എന്ന പേരില്‍ ഉത്സവം നടന്നിരുന്നു. ദക്ഷിണേന്ത്യയില്‍ തിരുന്നാവായയ്ക്ക് പുറമെ തമിഴ്നാട്ടിലെ കുംഭകോണത്തും ആചാരമായി മഹാ മഖം നിലനിന്നിരുന്നു. മലയാള മാസത്തിലെ മകം നക്ഷത്രവുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങുകള്‍ നടന്നിരുന്നത് എന്നും സ്വാമി പറയുന്നു










Discussion about this post