ആഭ്യന്തര കലഹങ്ങളിലും സാമ്പത്തിക തകർച്ചയിലും ഉഴലുന്ന പാകിസ്താൻ വീണ്ടും ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി രംഗത്ത്. പാക് സൈന്യത്തിന്റെ മാദ്ധ്യമ വിഭാഗമായ ഐഎസ്പിആർ ഡയറക്ടർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയാണ് ഭാരതത്തെ ലക്ഷ്യം വെച്ച് അശ്ലീല ചുവയുള്ളതും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയത്.
വാർത്താ സമ്മേളനത്തിനിടെ സൈനിക ഉദ്യോഗസ്ഥന് ചേരാത്ത വിധം മോശം ഭാഷയിലാണ് ഇയാൾ ഇന്ത്യയെ ഭീഷണിപ്പെടുത്തിയത്. “മസാ നാ കരായാ തോ പൈസ വാപ്പസ്” (ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പണം തിരികെ നൽകാം) എന്ന പ്രയോഗമാണ് ഇയാൾ ഇന്ത്യയ്ക്കെതിരെ നടത്തിയത്.
അഫ്ഗാനിസ്ഥാനുമായും ഭാരതവുമായും ബന്ധപ്പെടുത്തി പാകിസ്താൻ നേരിടുന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കാനാണ് ചൗധരി ശ്രമിച്ചത്. ഇന്ത്യ അഫ്ഗാനിസ്ഥാനെ ഒരു ‘പ്രോക്സി’ ആയി ഉപയോഗിക്കുകയാണെന്ന പതിവ് നുണ ഇയാൾ ആവർത്തിച്ചു.”2026 എങ്ങനെയുള്ള വർഷമായിരിക്കും എന്നത് നമ്മുടെ നിലപാടിനെ ആശ്രയിച്ചിരിക്കും. ഭാരതം നിങ്ങളുടെ നിലനിൽപ്പിനെ അംഗീകരിക്കില്ല. അവർ ശത്രുവിന്റെ ശത്രുവിനെ മിത്രമായി കാണുന്നു. ഭാരതം എവിടെ നിന്ന് വന്നാലും, ഒറ്റയ്ക്കായാലും മറ്റൊരാളോടൊപ്പമായാലും ഞങ്ങൾ തയ്യാറാണെന്ന് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി
പ്രതിരോധ മന്ത്രി ഖവാജ നേരത്തെ അഫ്ഗാനിസ്ഥാനും ഇന്ത്യയും ചേർന്ന് പാകിസ്താനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സൈനിക മേധാവിയുടെ ഈ തരംതാണ പരാമർശം. ഈ പ്രകോപനത്തിന് തൊട്ടുപിന്നാലെ ചൗധരിയുടെ മറ്റൊരു മോശം പെരുമാറ്റവും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന വാർത്താ സമ്മേളനത്തിനിടെ വനിതാ മാദ്ധ്യമപ്രവർത്തക അബ്സ കോമാനോട് ഇയാൾ കണ്ണിറുക്കി കാണിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിലായിരുന്നു ഈ അശ്ലീല ചേഷ്ട. ഇമ്രാൻ ഖാൻ ഒരു ‘മാനസിക രോഗി’ ആണെന്ന് പരിഹസിച്ച ശേഷമായിരുന്നു ഈ പെരുമാറ്റം. ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി പാക് സൈന്യത്തിനുള്ളിലെ സാംസ്കാരിക നിലവാരമില്ലായ്മയാണ് തുറന്നു കാട്ടുന്നത്.
പാകിസ്ഥാന്റെ ഇത്തരം തരംതാണ ഭീഷണികളോട് പ്രതികരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ലെങ്കിലും, അതിർത്തിയിൽ അതീവ ജാഗ്രത തുടരുകയാണ്. സ്വന്തം നാട്ടിലെ ഭീകരവാദത്തെ അടിച്ചമർത്താൻ കഴിയാത്ത പാക് സൈന്യം ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.











Discussion about this post