ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കത്വ ജില്ലയിലെ ബില്ലാവർ, കാമദ് നുള്ള വനമേഖലയിൽ ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കുടുങ്ങിക്കിടക്കുന്നതായി സൂചന. കത്വയിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ആണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
സുരക്ഷാ സേന മൂന്ന് ഭീകരരെ വളഞ്ഞതായി ജമ്മു ഐജിപി ഭീം സെൻ ടുട്ടി പറഞ്ഞു. രണ്ടോ മൂന്നോ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. സിആർപിഎഫിന്റെ ടീമുകളും സംയുക്ത പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ദുഷ്കരമായ ഇടതൂർന്ന വനമേഖലയിലാണ് ഓപ്പറേഷൻ നടക്കുന്നതെങ്കിലും സുരക്ഷാസേന വിജയത്തിനോട് അടുത്ത് എത്തി എന്നാണ് സൈന്യം നൽകുന്ന സൂചന.










Discussion about this post