തൃശൂര്‍: പാമൊലിന്‍ കേസില്‍ ടിഎച്ച് മുസ്തഫയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം.കേസിലെ രണ്ടാം പ്രതിയാണ് ടിഎച്ച് മുസ്തഫ. കേസില്‍ കോടതിയില്‍ കൃത്യമായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം. തെളിവില്ലെങ്കില്‍ കേസ് നിലനില്‍ക്കുന്നത് എന്തു കൊണ്ടെന്നും സിഎജി റിപ്പോര്‍ട്ട് വേദവാക്യമായി എടുക്കേണ്ടെന്നും കോടതി അറിയിച്ചു . തൃശ്യൂര് വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസ് മെയ് 30ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ജഡ്ജി എസ്എസ് വസനാണ് കേസില്‍ വിചാരണ നടത്തുന്നത്.
ടിഎച്ച് മുസ്തഫയുടേയും, അഞ്ചാം പ്രതിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണിന്റേയും വിടുതല്‍ഹര്‍ജി 2014 ഫെബ്രുവരിയില്‍ കോടതി തള്ളിയിരുന്നു. 1991-92 കാലഘട്ടത്തിലായിരുന്നു വിവാദമായ പാമൊലിന്‍ ഇറക്കുമതി. പാമൊലിനു രാജ്യാന്തരവിപണിയില്‍ 392.25 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ നല്കി 15,000 ടണ്‍ ഇറക്കുമതി ചെയ്തെന്നാണു കേസ്. അധികവില നല്‍കിയുള്ള ഇറക്കുമതി ഗൂഢാലോചനയാണെന്ന് ആക്ഷേപമുണ്ടായി. ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് കേസെടുത്തത്.
Discussion about this post