ബംഗ്ലാദേശിൽ ഇസ്ലാമിക മതമൗലികവാദികൾ അതിക്രൂരമായി കൊലപ്പെടുത്തിയ ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസിന്റെ (27) കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മുൻ അധ്യാപകനും പള്ളിയിലെ ഇമാമുമായ യാസിൻ അറാഫത്തിനെയാണ് ബംഗ്ലാദേശ് പോലീസ് വലയിലാക്കിയത്. മതനിന്ദ ആരോപിച്ചു ആൾക്കൂട്ടത്തെ ഇളക്കിവിടുകയും ദീപുവിനെ പൈശാചികമായി കൊലപ്പെടുത്താൻ നേതൃത്വം നൽകുകയും ചെയ്തത് ഇയാളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഡിസംബർ 18-ന് മൈമൻസിംഗ് ജില്ലയിലാണ് ദീപു ചന്ദ്ര ദാസ് എന്ന വസ്ത്രശാലാ ജീവനക്കാരൻ കൊല്ലപ്പെട്ടത്. അറസ്റ്റിലായ യാസിൻ അറാഫത്താണ് ആസൂത്രിതമായി ആൾക്കൂട്ടത്തെ സംഘടിപ്പിച്ചത്. ദീപുവിനെ ഫാക്ടറിയിൽ നിന്നും വലിച്ചിഴച്ച് കവലയിൽ എത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ജീവനോടെ മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തുകയായിരുന്നു. ഒളിവിൽ പോയ അറാഫത്തിനെ വ്യാഴാഴ്ചയാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
ദീപുവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു സമൂഹത്തിന് നേരെ ആസൂത്രിതമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം അഞ്ചിലധികം ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്.
ബംഗ്ലാദേശിലെ ഹിന്ദു വേട്ടയിൽ ഇന്ത്യൻ സർക്കാർ അതിശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. അയൽരാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ കാണുമ്പോൾ ഭാരതം നിശബ്ദമായിരിക്കില്ലെന്ന സന്ദേശം ഇതിനോടകം തന്നെ കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞു











Discussion about this post