ബംഗ്ലാദേശിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ പാകിസ്താനുമായി അടുക്കുന്ന യൂനുസ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ഒരുങ്ങുന്നു. ഡാക്കയിൽ നിന്ന് കറാച്ചിയിലേക്കുള്ള ബിമാൻ ബംഗ്ലാദേശ് വിമാനങ്ങൾക്ക് ഭാരതത്തിന്റെ ആകാശപാത അനുവദിക്കുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഭാരതം അനുമതി നിഷേധിച്ചാൽ ഡാക്കയിൽ നിന്നുള്ള വിമാനത്തിന് ഇന്ത്യൻ ഉപദ്വീപിനെ ചുറ്റി കിലോമീറ്ററുകളോളം അധികം സഞ്ചരിക്കേണ്ടി വരും.
ഭാരതത്തിന്റെ ആകാശത്തിലൂടെ പറന്നാൽ ഡാക്കയിൽ നിന്ന് കറാച്ചിയിലെത്താൻ വെറും 2,300 കിലോമീറ്റർ ദൂരവും 3 മണിക്കൂർ സമയവും മതിയാകും. എന്നാൽ ഭാരതം ആകാശപാത വിലക്കിയാൽ വിമാനത്തിന് ഇന്ത്യയെ വലംവെച്ച് കടലിലൂടെ 5,800 കിലോമീറ്ററിൽ അധികം സഞ്ചരിക്കേണ്ടി വരും. 3 മണിക്കൂർ യാത്ര 8 മണിക്കൂറായി വർദ്ധിക്കും.
യാത്രാക്കൂലി: നിലവിൽ പ്രതീക്ഷിക്കുന്ന 340-420 ഡോളർ എന്നത് ഏകദേശം 720 ഡോളറിലേക്ക് ഉയരും. ഇത് വിമാന സർവീസിനെ സാമ്പത്തികമായി തകർക്കും.
വിമാന സർവീസുകളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നൽകിയ മറുപടി ശ്രദ്ധേയമാണ്. 1978-ലെ ഉഭയകക്ഷി കരാർ അനുസരിച്ചായിരിക്കും ഈ വിഷയത്തിൽ തീരുമാനമെടുക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി.കരാർ പ്രകാരം ആകാശപാത ഉപയോഗിക്കാൻ ബംഗ്ലാദേശിന് അവകാശമുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാലോ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയോ ഭാരതത്തിന് ഈ അനുമതി റദ്ദാക്കാം. ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ബംഗ്ലാദേശിലെ തീവ്രവാദ അനുകൂലികൾ ഭാരതത്തിനെതിരെ നിരന്തരം വിഷം ചീറ്റുകയാണ്. ഈ സാഹചര്യത്തിൽ പാകിസ്താനുമായുള്ള ഇവരുടെ ‘പുതിയ ചങ്ങാത്തത്തിന്’ സൗകര്യമൊരുക്കേണ്ടതില്ല എന്ന നിലപാടിലാണ് പ്രതിരോധ വിദഗ്ദ്ധർ.
ഭാരതത്തെ പ്രകോപിപ്പിക്കാൻ ബംഗ്ലാദേശ് പാകിസ്താനുമായി സൈനിക-വ്യാപാര ബന്ധങ്ങൾ ശക്തമാക്കുകയാണ്.: പാകിസ്താൻ നിർമ്മിത യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.1971-ന് ശേഷം ആദ്യമായി പാകിസ്താനിൽ നിന്നുള്ള കപ്പലുകൾ ബംഗ്ലാദേശ് തുറമുഖങ്ങളിൽ അടുപ്പിച്ചു.കഴിഞ്ഞ മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ 27 ശതമാനം വർദ്ധനവുണ്ടായി.
വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഈ വിലക്ക് കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പാകിസ്താനിലേക്ക് പോകുന്ന ബംഗ്ലാദേശ് വിമാനങ്ങൾക്ക് മാത്രം ഇളവ് നൽകേണ്ടതില്ലെന്നാണ് ഭാരതത്തിലെ പൊതുവികാരം













Discussion about this post