നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (JeM) തലവൻ മസൂദ് അസ്ഹറിന്റേതെന്ന് കരുതപ്പെടുന്ന പുതിയ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. 2026 ജനുവരി 11-ന് പുറത്തുവന്ന ഈ ഓഡിയോ ക്ലിപ്പിൽ ഇന്ത്യക്കെതിരെ ഗുരുതരമായ ഭീഷണികളാണ് ഉയർത്തുന്നത്.
മസൂദ് അസ്ഹറിന്റെ ശബ്ദത്തിലുള്ള സന്ദേശത്തിൽ പറയുന്നത് ഇന്ത്യയിലേക്ക് കടന്ന് ആക്രമണം നടത്താൻ ആയിരക്കണക്കിന് ചാവേറുകൾ അനുമതിക്കായി കാത്തിരിക്കുകയാണ് എന്നാണ്. ഈ ഓഡിയോ സന്ദേശം ടെലഗ്രാം വഴിയും എക്സ് (X) വഴിയുമാണ് പ്രചരിക്കുന്നത്. ശബ്ദരേഖയിലെ വാക്കുകൾ:
“ഇവർ (ചാവേറുകൾ) ഒന്നോ രണ്ടോ പേരല്ല, നൂറോ ആയിരമോ പോലുമല്ല. ഇവരുടെ യഥാർത്ഥ എണ്ണം ഞാൻ വെളിപ്പെടുത്തിയാൽ നാളെ ലോകമാധ്യമങ്ങളിൽ അതൊരു വലിയ കോലാഹലത്തിന് തന്നെ കാരണമാകും.”
ഈ ചാവേറുകൾ അങ്ങേയറ്റം പ്രകോപിതരാണെന്നും തങ്ങളുടെ ലക്ഷ്യത്തിനായി ‘രക്തസാക്ഷിത്വം’ വരിക്കാൻ അവർ വെമ്പൽ കൊള്ളുകയാണെന്നും അസ്ഹർ അവകാശപ്പെടുന്നു. ഈ ഓഡിയോ ക്ലിപ്പ് എപ്പോൾ റെക്കോർഡ് ചെയ്തതാണെന്നോ ഇതിന്റെ ആധികാരികതയോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഇത് സുരക്ഷാ ഏജൻസികളെ ആശയക്കുഴപ്പത്തിലാക്കാൻ പടച്ചുവിട്ട വ്യാജ സന്ദേശമാണോ എന്നും പരിശോധിക്കുന്നുണ്ട്.












Discussion about this post