ന്യൂഡൽഹി : രണ്ടുദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ എത്തി. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ജർമ്മൻ ചാൻസലറെ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. 2025 മെയ് മാസത്തിൽ അധികാരമേറ്റതിനുശേഷം ഫ്രെഡറിക് മെർസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഈ സന്ദർശനത്തിൽ നിരവധി സാംസ്കാരിക പരിപാടികളും തന്ത്രപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും ആണ് അജണ്ടയിൽ ഉള്ളത്.
ചാൻസലർ മെർസും പ്രധാനമന്ത്രി മോദിയും തിങ്കളാഴ്ച രാവിലെ 9:30 ന് സബർമതി ആശ്രമം സന്ദർശിച്ചു. തുടർന്ന് സബർമതി നദീതീരത്ത് നടക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിലും ഇരു നേതാക്കളും പങ്കെടുക്കും. മഹാത്മാ മന്ദിറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മിസ്റ്റർ മെർസ് പ്രതിനിധിതല ചർച്ചകളും നടത്തും. പിന്നീട്, മഹാത്മാഗാന്ധിയുടെ ജീവിതത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും സമർപ്പിച്ചിരിക്കുന്ന മ്യൂസിയമായ ദണ്ഡി കുതിർ ജർമ്മൻ ചാൻസലർ സന്ദർശിക്കും.
ഇന്ത്യ സന്ദർശനത്തിന്റെ രണ്ടാം ദിവസം രണ്ടാം ദിവസം മെർസ് ബെംഗളൂരുവിലാണ് സന്ദർശനം നടത്തുന്നത്. അവിടെ അദ്ദേഹം ബോഷിന്റെ അഡുഗോഡി കാമ്പസ് സന്ദർശിക്കും. നിർമ്മാണത്തിലും നവീകരണത്തിലുമുള്ള ഇന്തോ-ജർമ്മൻ സഹകരണം ഊട്ടിയുറപ്പിക്കുന്ന സന്ദർശനമാണിത്. നൂതന ഗവേഷണത്തിലും സാങ്കേതികവിദ്യയിലും രാജ്യത്തിന്റെ പുരോഗതി പ്രദർശിപ്പിക്കുന്ന സെന്റർ ഫോർ നാനോ സയൻസ് ആൻഡ് എഞ്ചിനീയറിംഗും അദ്ദേഹം സന്ദർശിക്കും.











Discussion about this post