ന്യൂഡൽഹി : ഡൽഹിയിൽ പോലീസും ലോറൻസ് ബിഷ്‌ണോയി സംഘവും തമ്മിൽ ഏറ്റുമുട്ടൽ. ഡൽഹി പോലീസിലെ നോർത്ത് ഡിസ്ട്രിക്റ്റ് ആന്റി-നാർക്കോട്ടിക്സ് ടീമും ഒരു കൂട്ടം കുറ്റവാളികളും തമ്മിൽ ബുധനാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന് പിന്നാലെ കുപ്രസിദ്ധ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രണ്ട് ഷാർപ്പ്ഷൂട്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയിൽ ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സെൽ സംഘം ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഷൂട്ടർ സംഘത്തെ വളയാൻ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ ഗുണ്ടാ സംഘത്തിലെ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.പ്രതികളിൽ നിന്ന് രണ്ട് പിസ്റ്റളുകൾ, വെടിയുണ്ടകൾ, ഒരു സ്കൂട്ടർ എന്നിവ കണ്ടെടുത്തു.
പശ്ചിമ വിഹാറിലും വെസ്റ്റ് വിനോദ് നഗറിലും അടുത്തിടെ നടന്ന വെടിവയ്പ്പ് സംഭവങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് ഡൽഹി പോലീസ് പറഞ്ഞു. പശ്ചിം വിഹാറിലെ ഒരു ജിമ്മിലാണ് വെടിവെപ്പ് നടന്നത്. വെസ്റ്റ് വിനോദ് നഗറിലെ ഒരു ബിസിനസുകാരന്റെ വീടിന് പുറത്തും വെടിവെപ്പുണ്ടായി. ലോറൻസ് ബിഷ്‌ണോയി സംഘമാണ് വെടിവയ്പ്പുകൾ നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നത്.












Discussion about this post