വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തന്റെ സമാധാനത്തിനുള്ള നോബെൽ സമ്മാന മെഡൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി നൊബേൽ ഫൗണ്ടേഷൻ. നൊബേൽ സമ്മാനത്തിന്റെ അന്തസ്സ് നശിപ്പിക്കുന്ന നടപടി, അവിശ്വസനീയമാം വിധമുള്ള നാണക്കേടാണ് ഇത് ഉണ്ടാക്കിയതെന്നും നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടും നോബെൽ കമ്മിറ്റിയും വ്യക്തമാക്കി. അത്തരമൊരു കൈമാറ്റത്തിന് നിയമപരമായോ പ്രതീകാത്മകമായോ യാതൊരു സ്ഥാനവുമില്ലെന്നും നോബെൽ കമ്മിറ്റി അറിയിച്ചു.
സമാധാനത്തിനുള്ള നോബെൽ സമ്മാനം കൈമാറ്റം ചെയ്യാനോ പങ്കിടാനോ പുനർനിയമിക്കാനോ കഴിയില്ല എന്ന് നൊബേൽ ഫൗണ്ടേഷൻ വ്യക്തമാക്കി. നോബെൽ സമ്മാനങ്ങളുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആൽഫ്രഡ് നോബലിന്റെ വിൽപത്രവും അതിന്റെ നിബന്ധനകളും ആണ് തങ്ങൾ ഉയർത്തിപ്പിടിക്കുന്നത്. മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നൽകിയവർക്കാണ് സമ്മാനങ്ങൾ നൽകേണ്ടതെന്ന് അതിൽ പറയുന്നുണ്ട് എന്നും ഫൗണ്ടേഷൻ അറിയിച്ചു.













Discussion about this post