റായ്പുർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുന്നു. ഇന്ന് 2 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച ഇതേ ഓപ്പറേഷനിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ആകെ മരണസംഖ്യ 6 ആയി.
ബിജാപൂരിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ വനപ്രദേശത്തുള്ള കുന്നുകളിൽ രാവിലെയാണ് ഏറ്റവും പുതിയ ഏറ്റുമുട്ടൽ നടന്നത്. ഈ മേഖലയിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘം കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകരരിൽ ഡിവിഷണൽ കമ്മിറ്റി അംഗമായിരുന്ന സീനിയർ കേഡർ ദിലീപ് വെദ്‌ജ, ഏരിയാ കമ്മിറ്റി അംഗങ്ങളായ മദ്‌വി കോസ, ലക്കി മഡ്‌കം, പാർട്ടി അംഗം രാധ മെട്ട എന്നിവർ ഉൾപ്പെടുന്നതായും പോലീസ് അറിയിച്ചു.













Discussion about this post