വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് പ്രധാനപ്രശ്നമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നവരില്‍ മുന്‍നിരയിലുള്ള റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ്. ആണശക്തികളിലൊന്നാണ് പാകിസ്ഥാന്. അതുകൊണ്ടുതന്നെ രാജ്യത്തിപ്പോഴുള്ള അസ്ഥിരതയെ പാക്ക് ഭരണകൂടം നിയന്ത്രിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സിഎന്‍എന്നിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലുണ്ടായ ഭീകാരാക്രമണത്തില്‍ നിരവധി ക്രിസ്ത്യാനികള്‍ക്കൊപ്പം ഇതര മതവിശ്വാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഞാന്‍ സംസാരിക്കുന്നത് ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചുമാത്രമാണ്. മറ്റേരേക്കാളും നന്നായി താന്‍ ഈ പ്രശ്നം പരിഹരിക്കും. ഞായറാഴ്ച 74 പേര് മരിച്ച ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അയല്‍രാജ്യമായ പാകിസ്ഥാന് ആണവശക്തിയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കരുതെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും അപകടകാരി പാകിസ്ഥാനാണെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞവര്‍ഷം പ്രസ്താവന നടത്തിയിരുന്നു.
Discussion about this post