ആകാശം കീഴടക്കിയ ഭാരതം ഇനി ആഴക്കടലിലെ രഹസ്യങ്ങൾ തേടിയിറങ്ങുന്നു. രാജ്യത്തിന്റെ അഭിമാനമായ ‘സമുദ്രയാൻ’ (Samudrayaan) ദൗത്യത്തിന്റെ ആദ്യ ഘട്ടം 2026 മെയ് മാസത്തിൽ നടക്കും. ഇതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച ‘മത്സ്യ-6000’ (Matsya-6000) എന്ന അന്തർവാഹിനി മൂന്ന് ഗവേഷകരുമായി കടലിനടിയിൽ 500 മീറ്റർ ആഴത്തിലേക്ക് ആദ്യ പരീക്ഷണ മുങ്ങൽ നടത്തും.
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലാണ് (NIOT) ഈ അത്യാധുനിക പേടകത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്.
എന്താണ് ‘മത്സ്യ-6000’?
ഭാരതത്തിന്റെ ആഴക്കടൽ ദൗത്യത്തിന്റെ (Deep Ocean Mission) നട്ടെല്ലാണ് 25 ടൺ ഭാരമുള്ള ഈ സബ്‌മെഴ്‌സിബിൾ വാഹനം.ടൈറ്റാനിയം ലോഹക്കൂട്ടുകൊണ്ട് നിർമ്മിച്ച പേടകത്തിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം. കടലിനടിയിലെ അതിതീവ്രമായ മർദ്ദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.സാധാരണ ഗതിയിൽ 12 മണിക്കൂർ വരെ കടലിനടിയിൽ പര്യവേക്ഷണം നടത്താം. അടിയന്തര സാഹചര്യമുണ്ടായാൽ 96 മണിക്കൂർ വരെ യാത്രികർക്ക് സുരക്ഷ നൽകാൻ ഇതിനാകും. 2026-ൽ 500 മീറ്റർ പരീക്ഷണം പൂർത്തിയാക്കിയ ശേഷം, 2027-ഓടെ സമുദ്ര നിരപ്പിൽ നിന്ന് 6,000 മീറ്റർ (6 കിലോമീറ്റർ) താഴെ എത്തി ചരിത്രം കുറിക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്.













Discussion about this post