സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ് പ്രധാന ചർച്ചാവിഷയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം കൈവരിച്ച അസാമാന്യമായ സാമ്പത്തിക വളർച്ചയും പരിഷ്കാരങ്ങളും ആഗോള നേതാക്കൾക്കിടയിൽ വലിയ താൽപ്പര്യമാണ് ഉണ്ടാക്കുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ആധുനിക സാങ്കേതികവിദ്യയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും ഭാരതം എങ്ങനെ ഒരേസമയം നടപ്പിലാക്കുന്നു എന്ന് വിശദീകരിക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം എല്ലാ പ്രധാന യോഗങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.ആഗോള സാമ്പത്തിക ഭൂപടത്തിൽ ഭാരതം ഒന്നാമത്
ലോകത്തെ പല വൻശക്തികളും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോൾ ഭാരതം കാണിക്കുന്ന സ്ഥിരതയും വേഗതയുമാണ് ദാവോസിലെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്.
യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം ലോകരാജ്യങ്ങൾക്ക് വലിയ പാഠമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ആഗോള കമ്പനികളുടെ നിർമ്മാണ ഹബ്ബായി ഭാരതം മാറുന്നത് വികസിത രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.ഭാരതത്തിന്റെ ജനസംഖ്യാപരമായ നേട്ടവും നൈപുണ്യ വികസനവും ലോകത്തിന്റെ വളർച്ചയ്ക്ക് എങ്ങനെയെല്ലാം ഇന്ധനമാകുമെന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നു.












Discussion about this post