ചെന്നൈ : കേന്ദ്ര സർക്കാരിന്റെ റോസ്ഗാർ, അജീവിക മിഷൻ (ഗ്രാമീൺ) (വിബി ജി റാം ജി) പദ്ധതിയെ എതിർത്ത് പ്രമേയം പാസാക്കി തമിഴ്നാട്. ജനുവരി 23 വെള്ളിയാഴ്ച തമിഴ്‌നാട് നിയമസഭ പ്രമേയം ഏകകണ്ഠമായി പാസാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം ഏകദേശം 40 ശതമാനമായി വർദ്ധിപ്പിക്കുന്ന നിർദ്ദിഷ്ട പുതിയ ഫണ്ടിംഗ് രീതിയെയും പ്രമേയം എതിർത്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) പുനർനാമകരണം ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെയും തമിഴ്നാടിന്റെ പ്രമേയത്തിൽ ശക്തമായി ചോദ്യം ചെയ്യുന്നു. നിലവിലുള്ള ചെലവ് പങ്കിടൽ ഘടന തുടരണമെന്ന് തമിഴ്നാട് സർക്കാർ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഗ്രാമീണ തൊഴിലിനുള്ള ആവശ്യകതയെ അടിസ്ഥാനമാക്കി മതിയായ ധനസഹായം ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.











Discussion about this post