ഡൽഹിയിലെ വായു മലിനീകരണത്തെക്കുറിച്ച് താൻ പങ്കുവെച്ച വിവരങ്ങൾ വളച്ചൊടിച്ച് നൽകിയ മാധ്യമത്തിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ടിപി സെൻകുമാർ. റിപ്പോർട്ടർ ടിവിയെ ടാഗ് ചെയ്തുകൊണ്ടാണ് പ്രതികരണം. ഡൽഹിയിലെ മലിനീകരണത്തിന് നിരവധി കാരണങ്ങളുണ്ടെന്നും അതിൽ ഒരു ഘടകം മാത്രമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിയെന്നും താൻ വ്യക്തമാക്കിയതാണെന്നും എന്നാൽ അത് മാത്രം അടർത്തിയെടുത്ത് വാർത്ത നൽകിയത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
ഡൽഹിയിലെ വായു മലിനീകരണത്തിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് താൻ എഴുതിയിരുന്നുവെന്നും എന്നാൽ ഗൾഫ് ഘടകം മാത്രമാണ് മലിനീകരണത്തിന് കാരണമെന്ന് താൻ പറഞ്ഞ രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഗൂഗിളിൽ തിരഞ്ഞാൽ തന്നെ ഈ വസ്തുതയെ പിന്തുണയ്ക്കുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളും റിപ്പോർട്ടുകളും ലഭ്യമാണെന്നിരിക്കെ, ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് നൽകിയതിന് പിന്നിലെ ഉദ്ദേശം വ്യക്തമാണെന്ന് അദ്ദേഹം പരിഹസിച്ചു. ടൈംസ് ഓഫ് ഇന്ത്യ മുൻപ് പ്രസിദ്ധീകരിച്ച, ഡൽഹിയിലെ 40 ശതമാനം സ്മോഗിനും കാരണം ഗൾഫിൽ നിന്നുള്ള പൊടിയാണെന്ന റിപ്പോർട്ടും അദ്ദേഹം ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ജീവിതത്തിൽ കുറച്ചെങ്കിലും പക്വതയും സത്യസന്ധതയും കാണിക്കണം” എന്നാണ് ടിപി സെൻകുമാർ കുറിച്ചത്. വസ്തുതകൾ പരിശോധിക്കാതെയും കൃത്യമായ പഠനങ്ങൾ നോക്കാതെയും വാർത്തകൾ നൽകുന്നതിനെതിരെ സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള ചർച്ചകൾ ഉയരുന്നുണ്ട്.










Discussion about this post