ന്യൂഡൽഹി : 2027 ലെ സെൻസസിൽ പൗരന്മാരുടെ ജാതി ചോദിക്കുന്നതിനെതിരെയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജാതി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും തരംതിരിക്കുന്നതിനും പരിശോധിക്കുന്നതിനും സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്ന ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കാതെ തള്ളിയത്. അക്കാദമിഷ്യൻ ആകാശ് ഗോയൽ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് വാദം കേട്ടത്. പൗരന്മാരുടെ ജാതി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും തരംതിരിക്കുന്നതിനും പരിശോധിക്കുന്നതിനും സുതാര്യമായ ഒരു ചോദ്യാവലി പൊതുസഞ്ചയത്തിൽ വയ്ക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹർജിക്കാരനായ ആകാശ് ഗോയൽ നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോടും ഇന്ത്യയിലെ രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസിനോടും ആവശ്യപ്പെട്ടു. 16-ാമത് ദേശീയ സെൻസസ് ആയ 2027 ലെ സെൻസസ് 1931 ന് ശേഷം സമഗ്രമായ ജാതി കണക്കെടുപ്പ് ഉൾപ്പെടുന്നതും രാജ്യത്തെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ സെൻസസുമായിരിക്കും.










Discussion about this post