Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

by Brave India Desk
Jul 8, 2026, 10:57 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : മധ്യപൂർവേഷ്യയെ ഭീതിയിലാഴ്ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കനക്കുന്നു. ഇറാന് നേരെ ഇന്ന് രാത്രി വീണ്ടും അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, തങ്ങളുടെ ‘വിരൽ തോക്കിന്റെ ട്രിഗറിലാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറാനും തിരിച്ചടിക്ക് തയ്യാറെടുത്തു കഴിഞ്ഞു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താല്ക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുകയും മേഖല വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയും ചെയ്തു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ്, ഇറാനുമായുള്ള സമാധാന ചർച്ചകൾ സമയം കളയലാണെന്നും കരാർ അവസാനിച്ചതായും ട്രംപ് വ്യക്തമാക്കിയത്. കഴിഞ്ഞ രാത്രി ഇറാന്റെ തന്ത്രപ്രധാനമായ നാവിക, വ്യോമ, റഡാർ സംവിധാനങ്ങൾക്ക് നേരെ അമേരിക്ക വൻ ആക്രമണം നടത്തിയിരുന്നു. ഇന്ന് രാത്രിയും ഇതിലും കഠിനമായ പ്രഹരം ഇറാൻ നേരിടേണ്ടി വരുമെന്നും താൻ ഇറാന് മുൻകൂട്ടി ഒരു ചെറിയ മുന്നറിയിപ്പ് നൽകുകയാണെന്നും ട്രംപ് തുറന്നടിച്ചു.

ട്രംപിന്റെ പ്രസ്താവനകൾ അഹങ്കാരം നിറഞ്ഞതാണെന്നും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് നീക്കത്തെയും ശക്തമായി ചെറുക്കാൻ ഇറാൻ സൈന്യം സജ്ജമാണെന്നും ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് വക്താവ് ഇബ്രാഹിം സോൽഫഖാരി പ്രതികരിച്ചു. കരാർ ലംഘിച്ച് അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ തങ്ങൾ ഒട്ടും മടിക്കാതെ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ സൈനിക വിഭാഗമായ ഖാത്തം അൽ-അൻബിയ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഈ കടുത്ത അനിശ്ചിതത്വം കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചേക്കുമെന്ന ഭീതി നിലനിൽക്കുന്നതിനാൽ ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.

Stories you may like

ഭാര്യയ്ക്ക് മെസേജ് അയച്ചതിന് യുവാവിൻ്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് ‘പണി കിട്ടി’; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്,

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളാണ് അമേരിക്കയെ പുതിയ വ്യോമാക്രമണത്തിന് പ്രേരിപ്പിച്ചത്. ഇറാനിലെ പ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രമായ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വരും ദിവസങ്ങളിൽ യുഎസ് പിടിച്ചെടുക്കുമെന്നും വെനസ്വേലയിലേതുപോലെ ഇവിടുത്തെ എണ്ണ-വാതക വിപണിയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇറാന്റെ ചരിത്രത്തിലെ പ്രമുഖ സർവ്വകലാശാലകളിലൊന്നായ ശരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും കഴിഞ്ഞ ദിവസം യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇവിടെയുള്ള ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ തകർന്നതായി ഇറാനിയൻ വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഭീകരവാദമാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി കുറ്റപ്പെടുത്തി. ഇതിനെതിരെ ജനങ്ങൾ ഊർജ്ജ നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കണമെന്ന് ഇറാന്റെ കായിക-യുവജന മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags: Iran warusairantrump
ShareTweetSendShare

Latest stories from this section

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

Latest News

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഭാര്യയ്ക്ക് മെസേജ് അയച്ചതിന് യുവാവിൻ്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് ‘പണി കിട്ടി’; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്,

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies