Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലോകം ഇന്ത്യയിലേക്ക്, കടൽ കടന്ന് സൗഹൃദം’; അന്താരാഷ്ട്ര നാവികസംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു

by Brave India Desk
Feb 2, 2026, 08:22 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും സഹകരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാവികസേന സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാവിക സംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.മഹാസാഗർ എന്ന് ഇന്ത്യൻ നാവികസേന മുന്നോട്ടുവെക്കുന്ന ഒരു തന്ത്രപ്രധാനമായ ആശയത്തെ മുൻനിർത്തിയാണ് സംഗമം.ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളുമായി ചേർന്ന് സമാധാനവും വളർച്ചയും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ കാതൽ. 2026 ഫെബ്രുവരിയിൽ ആയിരിക്കും സംഗമം.ഈ സംഗമത്തിലൂടെ ആഗോളതലത്തിൽ ഒരു സുരക്ഷാ കവചം എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വ്യത്യസ്ത രാജ്യങ്ങളിലെ നാവികസേനകൾക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള സാങ്കേതികവും തന്ത്രപരവുമായ കഴിവ് മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കടൽക്കൊള്ള, പ്രകൃതിക്ഷോഭങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെ എല്ലാ രാജ്യങ്ങളും ചേർന്ന് ഒരു സുരക്ഷാ വലയം തീർക്കുക എന്നതും സംഗമത്തിൻറെ പ്രധാന ലക്ഷ്യമാണ്.
സംഗമത്തിൽ ഏകദേശം 50-ലധികം രാജ്യങ്ങളുടെ നാവികസേനകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ കൂടാതെ അമേരിക്ക , ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഈ സഖ്യത്തിന്റെ ഭാഗമായി സജീവമായി പങ്കെടുക്കും.

Stories you may like

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളും പങ്കാളികളാകും. ഫ്രാൻസ്, ബ്രിട്ടൻ , ജർമ്മനി തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളും തങ്ങളുടെ സമുദ്ര സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തി ഇതിൽ പങ്കുചേരും.വിയറ്റ്നാം, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും സംഗമത്തിനെത്തിയേക്കും.
ലോകമെമ്പാടുമുള്ള നാവികസേനകളെ ഒന്നിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ സമുദ്ര നയതന്ത്രം കൂടുതൽ കരുത്താർജ്ജിക്കുന്നു.

പുതിയ യുദ്ധക്കപ്പലുകൾ, ആയുധങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിക്കാനും അറിവുകൾ പങ്കുവെക്കാനും ഇതൊരു വേദിയാകുന്നു.സമുദ്രവ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് സ്ഥിരത നൽകാൻ ഈ കൂട്ടായ്മ സഹായിക്കും.ലോകത്തിലെ പ്രമുഖ നാവിക ശക്തികൾ പങ്കെടുക്കുന്ന ഈ സംഗമം, ഇൻഡോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും.

ഇന്ത്യൻ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന പ്ലാറ്റ്‌ഫോമുകളാണ് ഈ മേളയുടെ പ്രധാന ആകർഷണം.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച INS വിക്രാന്ത് വിമാനവാഹിനി കപ്പൽ ഇതിന്റെ പ്രധാന കേന്ദ്രബിന്ദുവാകും.റഷ്യൻ നിർമ്മിത INS വിക്രമാദിത്യ വിമാനവാഹിനിയും ഇതിനൊപ്പം അണിനിരക്കും.

ഏറ്റവും പുതിയ സ്റ്റെൽത്ത് ഗൈഡഡ് INS വിശാഖപട്ടണം ക്ലാസ് മിസൈൽ ഡിസ്ട്രോയറുകൾ. തദ്ദേശീയമായി നിർമ്മിച്ച പ്രോജക്ട് 17A വിഭാഗത്തിലെ INS നീലഗിരി ക്ലാസ് അത്യാധുനിക ഫ്രിഗേറ്റുകൾ എന്നിവ പ്രദർശനത്തിലുൾപ്പെടും.അമേരിക്കയിൽ നിന്ന് വാങ്ങുന്ന അത്യാധുനിക ഡ്രോണുകളുടെ പ്രദർശനവും ഉണ്ടാകാം.വിമാനവാഹിനി കപ്പലുകളിൽ നിന്ന് പ്രവർത്തിപ്പിക്കാവുന്ന റഫാൽ വിമാനങ്ങളുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നു.സ്കോർപീൻ വിഭാഗത്തിൽപ്പെട്ട കരുത്തുറ്റ അന്തർവാഹിനികൾ ജലത്തിനടിയിലെ ഇന്ത്യയുടെ ശക്തി തെളിയിക്കും.

Tags: #MaritimeConvergence2026#MAHASAGAR#IndianNavy brings the world’s navies togetherdefence india
Share
Tweet
Send
Share

Latest stories from this section

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies